Sunday February 19, 2017
Latest Updates

അയര്‍ലണ്ടില്‍ 9,000 കാര്‍ ഉടമകള്‍ക്ക് നഷ്ട്ടപരിഹാരം ലഭിച്ചേക്കും 

അയര്‍ലണ്ടില്‍ 9,000 കാര്‍ ഉടമകള്‍ക്ക് നഷ്ട്ടപരിഹാരം ലഭിച്ചേക്കും 

ഡബ്ലിന്‍: കാര്‍ നിര്‍മാതാക്കളായ ഫോക്‌സ് വാഗണ്‍ ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതായി പുതിയ അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയാല്‍ കൃത്രിമ എമിഷന്‍ ഉപകരണം ഘടിപ്പിച്ച കാറുകള്‍ വാങ്ങിയ ഐറിഷ് ഉപഭോക്താക്കള്‍ക്കും നഷ്ടപരിഹാരം ലഭിച്ചേക്കും.
ഫോക്‌സ് വാഗണ്‍ കാറുകളിലെ കാര്‍ബണ്‍ ഡയോക്‌സൈഡ് എമിഷന്‍ സംബന്ധിച്ച പ്രാഥമിക അന്വേഷണം ആരംഭിച്ചതായി ഐറിഷ്

കോംപന്‍സേഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കമ്മിഷന്‍ (സിസിപിസി) അറിയിച്ചു. 

ആഗോളതലത്തില്‍ ഫോക്‌സിന്റെ 1.10 കോടി ഡീസല്‍ കാറുകളില്‍ എമിഷന്‍ ടെസ്റ്റില്‍ കൃത്രിമം കാണിക്കുന്ന സോഫ്റ്റ്‌വെയര്‍ ഘടിപ്പിച്ചതായി കണ്ടെത്തിയത് കമ്പനിയെ വന്‍ പ്രതിസന്ധിയിലാക്കിയിരുന്നു. അയര്‍ലണ്ടില്‍ 9,000 കാറുകളില്‍ കൂടുതല്‍ ഈ സോഫ്റ്റ്‌വെയര്‍ ഉള്ളതായാണ് സ്ഥിരീകരിക്കാത്ത കണക്കുകള്‍

Scroll To Top