Saturday December 03, 2016
Latest Updates

വാട്ടര്‍ ചാര്‍ജ് അടിച്ചേല്‍പ്പിച്ച കെന്നി സര്‍ക്കാരിനെ ഭരണത്തില്‍ നിന്നും തുരത്തണമെന്ന ആവശ്യവുമായി പടുകൂറ്റന്‍ റൈറ്റ് റ്റു വാട്ടര്‍ റാലി

വാട്ടര്‍ ചാര്‍ജ് അടിച്ചേല്‍പ്പിച്ച കെന്നി സര്‍ക്കാരിനെ ഭരണത്തില്‍ നിന്നും തുരത്തണമെന്ന ആവശ്യവുമായി പടുകൂറ്റന്‍ റൈറ്റ് റ്റു വാട്ടര്‍ റാലി

ഡബ്ലിന്‍:ഏന്‍ഡ കെന്നിയ്ക്ക് ഭരണത്തില്‍ തുടരാന്‍ രാജ്യത്തെ ജനങ്ങള്‍ ഒരിക്കല്‍ കൂടി അവസരം നല്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് ആയിരക്കണക്കിന് വോട്ടര്‍മാര്‍ അണിനിരന്ന പടുകൂറ്റന്‍ റാലി ഡബ്ലിന്‍ നഗരത്തെ പ്രതിഷേധക്കടലാക്കി.

തുടക്കത്തില്‍ മഴയില്‍ കുതിര്‍ന്നിട്ടും പിരിഞ്ഞു പോകാന്‍ തയാറാവാതെ ആവേശപൂര്‍വ്വം മുദ്രാവാക്യം മുഴക്കി മുന്നേറിയ ജനസഞ്ചയം എന്ടാ കെന്നി സര്‍ക്കാരിന്റെ മരണമണിയാണ് മുഴക്കുന്നതെന്ന് ആവേശപൂര്‍വ്വം മുദ്രാവാക്യങ്ങള്‍ മുഴക്കി വിളംബരം ചെയ്തു. വാട്ടര്‍ ചാര്‍ജ് വര്‍ദ്ധനവിനെതിരെ ഡബ്ലിന്‍ നഗരത്തില്‍ നടന്ന വമ്പിച്ച പ്രതിഷേധ പ്രകടനത്തില്‍ പതിനായിരക്കണക്കിന് ജനങ്ങള്‍ അണിനിരന്നു.വാട്ടര്‍ ബില്‍ അടയ്ക്കുന്ന പ്രശ്‌നമില്ലെന്ന് ജനക്കൂട്ടം ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. റൈറ്റ് റ്റു വാട്ടര്‍ പ്രസ്ഥാനമാണ് പ്രതിഷേധമാര്‍ച്ചിന് നേതൃത്വം നല്‍കിയത്.

താളമേളങ്ങളും കൊടി തോരണങ്ങളുമായി റാലിയില്‍ അണിനിരന്ന ജനക്കൂട്ടം നഗരത്തെ മണിക്കൂറുകളോളം സ്തംഭിപ്പിച്ചു.

പതിനായിരത്തോളം സമരഭടന്‍മാരാണ് നഗരത്തിലെത്തിയത്.രാവിലെ മുതല്‍ തന്നെ വിദൂരപ്രദേശങ്ങളില്‍ നിന്നുള്ള സമരക്കാരെയും വഹിച്ചു കൊണ്ടുള്ള ബസുകള്‍ ഡബ്ലിന്‍ സിറ്റിയില്‍ എത്തികൊണ്ടിരുന്നു.ഗാര്‍ഡന്‍ ഓഫ് റിമംബറസില്‍ നിന്നും ക്രൈസ്റ്റ് ചര്‍ച്ച് കതീഡ്രല്‍ പരിസരത്തുനിന്നും ആരംഭിച്ച മാര്‍ച്ചുകള്‍ക്കൊപ്പം അനേകം ചെറു റാലികളും അണിനിരന്ന റാലി നാല് മണിയോടെ റാലി കോളജ് ഗ്രീനിനു സമീപം സംഗമിച്ചു.

ഷിന്‍ ഫെയിന്‍,ആന്റി ഓസ്റ്റ്‌സ്രൈറ്റി അലൈന്‍സ്,സോഷ്യലിസ്റ്റ് പാര്‍ട്ടി,പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ്, എന്നി അംഗീകൃത രാഷ്ട്രീയ സംഘടനകളും നിരവധി പൗര സംഘടനകളും റാലിയില്‍ പങ്കെടുത്തു.ഷിന്‍ ഫെയിന്‍ നേതാവ് ജെറി ആഡംസ്,എ എ എ നേതാവ് പോള്‍ മര്‍ഫി,ക്ലെയര്‍ ഡെലി,മിക് വാലിസ് തുടങ്ങിയ നേതാക്കള്‍ റാലിയ്ക്ക് നേതൃത്വം നല്‍കി.

47 ശതമാനം പേരാണ് ഇതേവരെ ഐറിഷ് വാട്ടര്‍ ബില്‍ അടയ്ക്കാത്തവരായി ഉള്ളത്.ജനങ്ങളുടെ പിന്തുണയുള്ള അടുത്ത സര്‍ക്കാര്‍ വരുന്നതോടെ വാട്ടര്‍ ചാര്‍ജുകള്‍ ഇല്ലാതാകുമെന്ന് റാലിയില്‍ പങ്കെടുത്ത നേതാക്കള്‍ ഉറപ്പു നല്‍കി.rw3 rw 4 rw2

Scroll To Top