Friday December 15, 2017
Latest Updates

അച്ഛന്റെ ശ്രാദ്ധത്തിന് പോയ ഡബ്ലിനിലെ ഷെഫിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു; അന്യായമെന്ന് കോടതി:സ്വാഭാവിക നീതി നിഷേധത്തിന് 23500 യൂറോ നഷ്ടപരിഹാരം

അച്ഛന്റെ ശ്രാദ്ധത്തിന് പോയ ഡബ്ലിനിലെ ഷെഫിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു; അന്യായമെന്ന് കോടതി:സ്വാഭാവിക നീതി നിഷേധത്തിന് 23500 യൂറോ നഷ്ടപരിഹാരം

ഡബ്ലിന്‍ :അച്ഛന്റെ ശ്രാദ്ധത്തിന് പോയ ഡബ്ലിനിലെ ഷെഫിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത് അന്യായമെന്ന് കോടതി വിധിച്ചു.ഇതിന് 23500 യൂറോ നഷ്ടം നല്‍കാനും ഉത്തരവ്.ഡബ്ലിനിലെ ഒരു റസ്റ്റോറന്റിനെതിരെയാണ് വര്‍ക്ക് പ്ലേസ് റിലേഷന്‍സ് (ഡബ്ല്യു.ആര്‍.സി)കമ്മീഷന്റെ വിധി.

അച്ഛന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി ആറാഴ്ച വിട്ടുനിന്നതിനാണ് സ്ഥാപനം പാചക പ്രമുഖനെതിരെ നടപടിയെടുത്തത്.അച്ഛന്‍ ഗുരുതരമായി രോഗബാധിതനാണെന്നറിഞ്ഞ് ജനുവരി അഞ്ചിനാണ് സ്വന്തം നാടായ മൗറീഷ്യസിലേക്ക് ഷെഫ് ടിക്കറ്റെടുത്തത്.ഫെബ്രുവരി 13നായിരുന്നു തിരികെയുള്ള ടിക്കറ്റ്.യാത്രയക്കിടെ അച്ചന്‍ മരിച്ചു.

ഹിന്ദു മതാചാരപ്രകാരമുള്ള ചടങ്ങുകള്‍ക്കായി ഇദ്ദേഹത്തിന് 40 ദിവസം അവിടെ തങ്ങേണ്ടതായി വന്നു.ഇക്കാര്യം ഷെഫ് റസ്റ്റോറന്റില്‍ അറിയിക്കുകയും ചെയ്തിരുന്നു.എന്നിട്ടും തിരികെയെത്തിയ ഇദ്ദേഹത്തെ ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല.മാത്രമല്ല, ജോലിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു.തുടര്‍ന്നാണ് നിയമപരമല്ലാത്ത ,മാന്യതയില്ലാത്ത പിരിച്ചുവിടല്‍ നടപടിക്കെതിരെ കമ്മീഷനെ സമീപിച്ചത്. കമ്മീഷനില്‍ ഹാജരായ റസ്റ്റോറന്‍ഡ് ഉടമ ഇത്തരത്തിലുള്ള സമ്പ്രദായമൊന്നും ഇവിടെ നിലനില്‍ക്കുന്നില്ലെന്ന് വാദിച്ചു.

എന്നാല്‍,ബഹുവിധ സമൂഹത്തില്‍ ഇത്തരം നിലപാടുകള്‍ അനുവദനീയമല്ലെന്ന് കമ്മിഷന്‍ അഡ്ജുഡിക്കേഷന്‍ ഓഫിസര്‍ പെനിലോപ് മക് ഗ്രാത്ത് പറഞ്ഞു.തികച്ചും നിഷ്ഠൂരവും യുക്തിരഹിതവുമാണ് റസ്റ്റോറന്‍ഡ് ഉടമയുടെ വാദമെന്ന് വിലയിരുത്തിയ കമ്മീഷന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വിധിക്കുകയായിരുന്നു.മൗറീഷ്യസിലേക്കുള്ള ഷെഫിന്റെ യാത്രാമധ്യേയാണ് അച്ഛന്‍ മരിച്ചത്.

റസ്റ്റോറന്‍ട് ഉടമ നിര്‍ബന്ധബുദ്ധിയോടെയാണ് കമ്മീഷനില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചത്. ഇത്രയും നീണ്ട അവധിയെടുത്തതിനാല്‍ ജോലി വിട്ടുപോയെന്നാണ് കരുതിയത്.2014ല്‍ ജോലിക്കെത്തിയ ശേഷം ഇത്രയും നീണ്ട അവധി ഒരിക്കലും എടുത്തിട്ടില്ല.മുഖ്യപാചകക്കാരനില്ലാതെ സ്ഥാപനം നടത്തിക്കൊണ്ടു പോകുന്നതിന്റെ ബുദ്ധിമുട്ടുകളും അദ്ദേഹം നിരത്തി.രണ്ടാമത്തെ പാചകക്കാരന്‍ ജനുവരിയില്‍ അവധിയെടുത്തതോടെ കാര്യങ്ങള്‍ ആകെ തകരാറിലായി.

താല്‍ക്കാലിക്കാരെ ആരെയും കിട്ടിയുമില്ല.ഭ്രാന്തുപിടിച്ച’ ഉടമസ്ഥന്‍ എങ്ങനെ പെരുമാറുമെന്നു അറിയാമായിരുന്നതിനാലായിരിക്കണം അവധി നീണ്ട കാര്യം ഷെഫ് നേരിട്ട് പറയാതിരുന്നതെന്നും ഇദ്ദേഹം സമ്മതിച്ചു.എന്നാല്‍ ഇതൊന്നും കമ്മീഷന്‍ പരിഗണിച്ചില്ല. സ്വാഭാവികമായ അനുകമ്പയും സഹാനുഭൂതിയും റസ്റ്റോറന്റിലെ മുഖ്യ ജീവനക്കാരനോട് കാണിക്കേണ്ടതായിരുന്നുവെന്ന് കമ്മീഷന്‍ പറഞ്ഞു.സ്വാഭാവിക നീതി മാത്രമാണ് അവര്‍ ആവശ്യപ്പെട്ടത്.എന്നാല്‍ ക്രുരമായ മനസ്ഥിതിയോടെ ജോലിയില്‍ നിന്നും ആട്ടിപ്പായിക്കുകയാണ് ഉണ്ടായത്.മുഖ്യ ഷെഫിന്റെ ഭാഗത്ത് പുറത്താക്കാന്‍ തക്കതായ കാരണമൊന്നുമില്ലെന്നും തികഞ്ഞ മര്യാദകേടാണ് ഉടമ കാണിച്ചതെന്നും കമ്മീഷന്‍ വിലയിരുത്തി.

Scroll To Top