Friday January 20, 2017
Latest Updates

മലേഷ്യയിലേയ്ക്കു പോയ വിമാനം വഴിതെറ്റി മെല്‍ബണിലിറക്കി

മലേഷ്യയിലേയ്ക്കു പോയ വിമാനം വഴിതെറ്റി മെല്‍ബണിലിറക്കി

മെല്‍ബണ്‍ :മലേഷ്യയിലേയ്ക്കു പോയ എയര്‍ ഏഷ്യ എക്സ് വിമാനം പൈലറ്റിന് വഴി തെറ്റിയതിനെത്തുടര്‍ന്ന് ഓസ്ട്രേലിയയിലെ മെല്‍ബണ്‍ വിമാനത്താവളത്തിലിറക്കി. സിഡ്നിയില്‍ നിന്ന് മലേഷ്യയിലെ ക്വാലാലംപൂരിലേയ്ക്കുള്ള യാത്രയിലായിരുന്നു വിമാനം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നടന്ന സംഭവം ഇപ്പോഴാണ് അധികൃതര്‍ പുറത്തുവിടുന്നത്.
പൈലറ്റ് തെറ്റായ ദിശയില്‍ വിമാനം പറത്തുകയായിരുന്നു. ശരിയായ പാത കമ്ടെത്താനായി ശ്രമിച്ചെങ്കിലും പരിഭ്രമത്തിനിടെ റൂട്ട് വീണ്ടും മാറുകയായിരുന്നു. ഇത് മനസിലാക്കിയ പൈലറ്റ് വിമാനം സുരക്ഷിതമായി സിഡ്നിയില്‍ ഇറക്കുകയായിരുന്നു.

Scroll To Top