Friday December 09, 2016
Latest Updates

ലോകത്തിലെ ഏറ്റവും വലിയ വിമാനം അയര്‍ലണ്ടില്‍ എത്തി

ലോകത്തിലെ ഏറ്റവും വലിയ വിമാനം അയര്‍ലണ്ടില്‍ എത്തി

ലീംറിക്ക്:ലോകത്തിലെ ഏറ്റവും വലിയ വിമാനമായ ആന്റനോവ് 225 ഷാനോണ്‍ വിമാനതാവളത്തില്‍
ഇറങ്ങി. മോശം കാലാവസ്ഥയിലും ആയിരക്കണക്കിന് ആളുകളാണ് വിമാനം ഒരു നോക്ക് കാണാനായി തടിച്ചു കൂടിയത്.

സോവിയറ്റ് യൂണിയന്റെ ബഹിരാകാശ വാഹനങ്ങള്‍ റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങളില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ 1988ല്‍ നിര്‍മ്മിക്കപ്പെട്ടതാണ്.ഈ ഭീമന്‍ വിമാനം. നേരത്തെ 2013 ലും വിമാനം ഷാനോണ്‍ വിമാന താവളത്തില്‍ ഇറങ്ങിയിരുന്നു. അന്ന് ഒരു പകലായിരുന്നു വിമാനം ഇറങ്ങിയത്. എന്നാല്‍ ഇന്നലെ രാത്രിയില്‍ വിമാനം ഇറങ്ങിയപ്പോഴും അന്ന് ഉണ്ടായിരുന്നതിലും കൂടുതല്‍ ആളുകള്‍ കാഴ്ച കാണാന്‍ തടിച്ചു കൂടിയിരുന്നതായി വിമാനത്താവള അധികൃതര്‍ പറഞ്ഞു. 

വിമാന താവളത്തിനു രണ്ടു മൈല്‍ ദൂരത്തുള്ള റോഡില്‍ കനത്ത ട്രാഫിക് ബ്ലോക്ക് സൃഷ്ടിച്ചാണ് ആളുകള്‍ കൂടി നിന്നത്.

32 വീലുകള്‍ ഉള്ള ഈ ഭീമന്‍ വിമാനത്തിനു പറന്നുയരാന്‍ 3000 മുതല്‍ 3500 മീറ്റര്‍ വരെ നീളമുള്ള റണ്‍വേ ആവശ്യമാണ്. ഷാനൊണിലുള്ളത് 3200 മീറ്റര്‍ റണ്‍വേയാണ്. ആറു നിലകളുള്ള വിമാനം ഉള്‍കൊള്ളാന്‍ കഴിയുന്ന അയര്‍ലണ്ടിലെ തന്നെ ഏക വിമാനത്താവളമാണ് ഷാനോണ്‍. വിമാനത്താവളത്തിലെ റണ്‍വേയേക്കാള്‍ ഇരു വശത്തേക്കും 27 മീറ്റര്‍ വീതി കൂടുതല്‍ ഉള്ളതാണ് ആന്റനോവ് 225ന്റെ ചിറകുകള്‍.


Scroll To Top