Friday December 09, 2016
Latest Updates

ഹെലികോപ്ടര്‍ വാങ്ങാം,കാറിന്റെ വിലയില്‍!

ഹെലികോപ്ടര്‍ വാങ്ങാം,കാറിന്റെ വിലയില്‍!

ഹെലികോപ്ടര്‍ വാങ്ങാം,കാറിന്റെ വിലയില്‍!

കാറിന്റെ വിലയ്ക്ക് ഹെലികോപ്ടര്‍ എന്നത് ഇനി നടക്കാത്ത സ്വപ്നമല്ല. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ഹെലികോപ്ടര്‍ അടുത്തവര്‍ഷം ആകാശവഴിയിലിറങ്ങും. അഫാലിന എന്നു പേരിട്ട ഹെലികോപ്ടറിന്റെ സ്വദേശം റഷ്യയാണ്.

നിലവിലുള്ള ഹെലികോപ്ടറുകളെക്കാള്‍ വില കുറഞ്ഞതായിരിക്കും അഫാലിന എന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. റഷ്യയില്‍ നടന്ന ഹെലി റഷ്യ എക്‌സിബിഷന്‍ 2015ലാണ് അഫാലിനയെ നിര്‍മാതാക്കളായ ഹെലിവേല്‍ എന്ന ഹെലികോപ്‌ടേര്‍സ് അവതരിപ്പിച്ചത്. ഡോള്‍ഫിന്റെ ആകൃതിയിലുള്ള ഈ ഹെലികോപ്ടറില്‍ രണ്ട് സീറ്റ് മാത്രമാണുള്ളത്. 12,000 അമേരിക്കന്‍ ഡോളറാണ് ഈ ആകാശവാഹനത്തിന്റെ വില. 72 ലക്ഷത്തോളം ഇന്ത്യന്‍ രൂപ.
കേരളത്തിലെ നിരത്തുകളിലോടുന്ന ചില മുന്തിയ ഇനം കാറുകളെക്കാളും കുറഞ്ഞ വിലയ്ക്ക് ഒരു ഹെലികോപ്ടര്‍ കിട്ടുമെന്നര്‍ത്ഥം. ഇത്തരം കുഞ്ഞന്‍ ആകാശവാഹിനികള്‍ ഇറങ്ങുന്നതോടെ നമ്മുടെ നിരത്തുകളെപ്പോലെ ആകാശത്തിലും തിരക്കേറുമെന്നുറപ്പ്.

നിലവില്‍ ലോകത്ത് വില്‍ക്കപ്പെടുന്ന വില കുറഞ്ഞ ഹെലികോപ്ടറിന് മൂന്ന് ലക്ഷംഡോളര്‍ വരെ നല്‍കേണ്ടതുണ്ട്. അപ്പോഴാണ് അതിന്റെ പകുതിയില്‍ താഴെ ചെലവില്‍ മികച്ച സൗകര്യങ്ങളോടെ അഫാലിന എത്തുന്നത്. പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്നതിനും പൈപ്പ്‌ലൈനുകളിലും കേബിളുകളിലും ഉണ്ടാകുന്ന തകരാര്‍ പരിഹരിക്കുന്നതിനും പൊലിസിന്റെ വിവിധ ആവശ്യങ്ങള്‍ക്കും അഫാലിന ഉപയോഗിക്കാമെന്ന് നിര്‍മാതാക്കള്‍ ഉറപ്പ് നല്‍കുന്നു. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാവുന്ന ഈ വാഹനത്തിന് 270 കിലോ തൂക്കം വരും. 

Scroll To Top