Saturday December 10, 2016
Latest Updates

വേള്‍ഡ് യൂത്ത് ഡേയില്‍ പങ്കെടുക്കാന്‍ അയര്‍ലണ്ടില്‍ നിന്നും 36 മലയാളികള്‍ പോളണ്ടിലേയ്ക്ക്

വേള്‍ഡ് യൂത്ത് ഡേയില്‍ പങ്കെടുക്കാന്‍ അയര്‍ലണ്ടില്‍ നിന്നും 36 മലയാളികള്‍  പോളണ്ടിലേയ്ക്ക്

ഡബ്ലിന്‍:ലോക യുവത്വത്തിന്റെ മഹോത്സവത്തില്‍ പങ്കെടുക്കാന്‍ അയര്‍ലണ്ടിലെ മലയാളികളുടെ സംഘവും.ഡബ്ലിനില്‍ നിന്നും അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ യുവജന വിഭാഗത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട നാലു പേരുള്‍പ്പെടെ 46 പേരാണ് ഈ വര്‍ഷം പോളണ്ടിലെ ക്രാക്കോവില്‍ വച്ചു നടക്കുന്ന വേള്‍ഡ് യൂത്ത് ഡേയില്‍ പങ്കെടുക്കുന്നത്.ജീസസ് യൂത്തിനെ പ്രതിനിധീകരിക്കുന്നവരില്‍ 10 പേര്‍ സംഘടനയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന തദ്ദേശിയരാണ്. ഇത് കൂടാതെ ഐറിഷ് യുവജനങ്ങളുടെ വലിയൊരു സംഘവും പോളണ്ടില്‍ എത്തുന്നുണ്ട്.

2016 മാര്‍ച്ചില്‍ നടത്തിയ യുവജന കണ്‍വെന്‍ഷനില്‍ പങ്കെടുത്തവരില്‍ നിന്നും തിരഞ്ഞെടുത്ത നാലു യുവജനങ്ങളെയാണ് ഡബ്ലിന്‍ സീറോ മലബാര്‍സഭയുടെ പ്രതിനിധികളായി അയയ്ക്കുന്നത്.സെന്റ്.ജോസഫ് മാസ്സ് സെന്ററിലെ ആഷിക് ജോസഫ്, ലൂക്കന്‍ മാസ്സ്‌സെന്ററിലെ സിഞ്ജുമോള്‍ സണ്ണി,ഇഞ്ചികോര്‍ മാസ്സ് സെന്ററിലെ ക്രിസ്റ്റി പയസ്, ലെവിന്‍ ജോര്‍ജ് എന്നിവരാണ് സീറോ മലബാര്‍ സഭയുടെ Youth Ignite നെ പ്രതിനിധീകരിച്ചു പോളണ്ടിലെ ക്രാക്കോയില്‍ വച്ച് നടക്കുന്ന വേള്‍ഡ് യൂത്ത് ഡേയില്‍ പങ്കെടുക്കുന്നത്. നിന്നാരംഭിക്കുന്ന വേള്‍ഡ് യൂത്ത് ഡേ ആഘോഷങ്ങള്‍ 31 വരെ നീണ്ടു നില്‍ക്കും.

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ യുവജനവിഭാഗത്തെ പ്രതിനിധീകരിച്ച് ഡബ്‌ളിന്‍ സീറോ മലബാര്‍ ചാപ്ലൈന്‍സ് ഫാ. ജോസ് ഭരണിക്കുളങ്ങരയും ഫാ.ആന്റെണി ചീരംവേലിയും വേള്‍ഡ് യൂത്ത് ഡേയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് പ്രാര്‍ത്ഥനാ ആശംസകള്‍ അര്‍പ്പിച്ചു. യൂത്ത് കോ ഓര്‍ഡിനേറ്റര്‍ ആന്റണി നന്ദി പ്രകാശനംനടത്തി.

Scroll To Top