Wednesday December 07, 2016
Latest Updates

കത്തുകള്‍ക്കൊരു പ്രണയഗീതം

കത്തുകള്‍ക്കൊരു പ്രണയഗീതം

world_post_day_logoനസിന്റെ മാന്ത്രികപ്പെട്ടിയില്‍ സൂക്ഷിച്ച വികാരങ്ങള്‍ …
അത് അക്ഷരരൂപത്തില്‍ കുറിമാനങ്ങളായി ആര്‍ദ്രമായ ഭാഷയില്‍ കുറിച്ചിട്ട വരികളില്‍, നിറവും മണവും പകര്‍ന്നതെന്താണ് ?
ഒരു മഴവില്ലിന്റെ നിറങ്ങളില്‍ ചാലിച്ച പ്രണയവും,
നിശയുടെ നിറമുള്ള പരിവേദനങ്ങളും,പൂമ്പാറ്റകള്‍ക്ക് പകരം നിന്ന പ്രതീക്ഷകളും,
നീലാകാശത്തില്‍ സ്വപ്നങ്ങള്‍ പാകിയ സ്വാന്തനവും 
ഇനിയും അറിയാത്ത നിറങ്ങളില്‍ വിരിഞ്ഞ വിതുമ്പുന്ന നൊമ്പരങ്ങളും അടര്‍ത്തി വെച്ച് 
അതിനൊരു പേര് നല്‍കി 
കത്ത് …

നിലാവ് പോലെ പ്രിയപ്പെട്ടവരുടെ കൈകളിലെത്തിയ കുറിമാനങ്ങള്‍ അനശ്വരമായ്…

പ്രണയം പകര്‍ത്തിയെഴുതിയ രാത്രികള്‍,ഓര്‍മ്മകളും ….

മനുഷ്യമനസിന്റെ മാഞ്ഞു പോകുന്ന നന്മകളിലൊന്നാണ് കത്തുകള്‍.
മനസിലേയ്ക്കടര്‍ന്നു വീണ വരികളില്‍ എഴുതിയതും അക്ഷരങ്ങള്‍ക്കപ്പുറം മറഞ്ഞു നിന്ന് കിന്നാരം പറഞ്ഞ ശബ്ദമില്ലാത്ത കവിതകളും ഇല്ലേ ?

ഏകാന്തതയുടെ പുകമറ മാറ്റി കടന്നുവരാനിയൊരു കുറിമാനം ഇല്ലെന്നോ ?
കണ്ണീരിന്റെ നനവും നൊമ്പരങ്ങളുടെ തേങ്ങലും ഒരായിരം സ്‌നേഹ സ്വാന്തനങ്ങളുടെ ഉപ്പും, വിയര്‍പ്പും ആവഹിച്ച കത്തുകളെവിടെ ?
ആരുമറിയാതെ വായിച്ച് മനപാഠമാക്കാനിനിയൊരു ലേഖനമാരെഴുതും ?അത്യധുനീകതയുടെ യാന്ത്രികതയില്‍ മറന്നു വെച്ചൊരു മണിവീണയാണത്!.

ഒരു സ്‌നേഹ സംഗീതമായ് തഴുകിയുറക്കാന്‍ 
ആരുമറിയാതെ കുണുങ്ങിച്ചിരിക്കാന്‍ 
എഴുതാത്ത നൊമ്പരങ്ങളറിഞ്ഞ് കണ്ണീരണിയാന്‍.

കത്തുകളെത്താത്ത ലോകം.സ്വന്തം കൈപ്പടയില്‍കുറിച്ചിട്ട അക്ഷരക്കൂട്ടങ്ങളില്‍ മറഞ്ഞിരിക്കുന്ന മുഖങ്ങളിനിയന്യം..
നീല ചാര്‍ത്തേന്തിയ ഇന്‍ലന്‍ഡും 
ചുമപ്പു തപാല്‍ പെട്ടിയും ഇനിയുമില്ലെന്നോ ?lizi

നിഴല്‍ വിരിച്ച പൂമുഖപ്പടിയിലിനി 
ഇനിയുമൊരു പോസ്റ്റ്മാന്‍ വരില്ലേ ?
ഏകാന്തത തുറക്കാന്‍ മടിയ്ക്കുന്ന മനുഷ്യ മനസിന്റെ നഷ്ട്ടങ്ങള്‍ നീയറിയുന്നില്ലേ ?
ലിസ് ജേക്കബ് 


Scroll To Top