Wednesday December 07, 2016
Latest Updates

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇരുപതാം വര്‍ഷത്തിലേയ്ക്ക്,അയര്‍ലണ്ടില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കര്‍മ്മ പരിപാടികള്‍ 

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇരുപതാം വര്‍ഷത്തിലേയ്ക്ക്,അയര്‍ലണ്ടില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കര്‍മ്മ പരിപാടികള്‍ 

ഡബ്ലിന്‍ : ആഗോള തലത്തില്‍ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇരുപതാം വര്‍ഷത്തിലേക്കുളള ജൈത്രയാത്ര ആരംഭിച്ചു. 1995 ജൂലൈ 3 ന് അമേരിക്കയിലെ ന്യുജഴ്‌സിയില്‍ ജന്മംമെടുത്ത സംഘടന 53 രാജ്യങ്ങളില്‍ പ്രവര്‍ത്തന മികവുമായി മുന്നേറുന്നു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികള്‍ക്ക് രൂപം നല്‍കി. നവംബര്‍ 1 ന് കേരള പിറവി ദിനത്തില്‍ ഡബ്ലിനിലും കോര്‍ക്ക് യൂണിറ്റിന്റെ നേതൃത്വത്തില്‍ കോര്‍ക്കിലും കേരള പിറവി ആഘോഷത്തോടെ പരിപാടികള്‍ക്ക് തുടക്കമാകും.

ചെയര്‍മാന്‍ ബിജു ഇടക്കുന്നത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ രാജുകുന്നക്കാട്ട്, യൂറോപ്പ് റീജിയന്‍ ചെയര്‍മാന്‍ ഷൈബു കൊച്ചിന്‍, പ്രൊവിന്‍സ് പ്രസിഡന്റ് ദീപു ശ്രീധര്‍, ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ പുലിക്കുന്നേല്‍, ട്രഷറര്‍ തോമസ് മാത്യു, യൂത്ത് സെക്രട്ടറി നോബിള്‍ മാത്യു, ആര്‍ട്‌സ് സെക്രട്ടറി ജിജോ പീടികമല, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സണ്ണി ഇളംകുളത്ത്, റോയി പേരയില്‍, ജയന്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.

വാര്‍ത്ത : മാത്യൂസ് ചേലയ്ക്കല്‍

Scroll To Top