Sunday December 11, 2016
Latest Updates

ഷൈബു ജോസഫ് (അയര്‍ലണ്ട് ) യൂറോപ്പ് റീജിയന്‍ ചെയര്‍മാന്‍.തോമസ് അറമ്പന്‍കുടി പ്രസിഡണ്ട്

ഷൈബു ജോസഫ് (അയര്‍ലണ്ട് ) യൂറോപ്പ് റീജിയന്‍ ചെയര്‍മാന്‍.തോമസ് അറമ്പന്‍കുടി പ്രസിഡണ്ട്

ഡബ്ലിന്‍:വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യുഎംസി) യൂറോപ്പ് റീജിയന്‍ ചെയര്‍മാനായി ഷൈബു ജോസഫ് (അയര്‍ലണ്ട് ) പ്രസിഡന്റായി തോമസ് അറമ്പന്‍കുടി (ജര്‍മനി), വൈസ് പ്രസിഡന്റായി ഷാജു കുര്യാക്കോസ് (കോര്‍ക്ക്, അയര്‍ലണ്ട് ), വിനോദ് ബാലകൃഷ്ണ (വൈസ് ചെയര്‍മാന്‍), ഏബ്രഹാം കുമ്പിളുവേലില്‍ ട്രഷറര്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. മാത്യു ജോസഫ്, രാജന്‍ മേമടം, ( ജര്‍മനി) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. 

ജര്‍മനിയിലെ കൊളോണില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഡബ്ല്യൂഎംസി യൂറോപ്പ് റീജിയണ്‍ വരണാധികാരി മേഴ്‌സി തടത്തില്‍ മേല്‍നോട്ടം വഹിച്ചു. പ്രോവിന്‍സ് ജനറല്‍ സെക്രട്ടറി ജോസ് കുമ്പിളുവേലില്‍ നന്ദി പറഞ്ഞു.

ഡബ്ല്യൂഎംസി ജര്‍മന്‍ പ്രോവിന്‍സ് തെരഞ്ഞെടുപ്പിന് ആഥിയേത്വം വഹിച്ചു. തുടര്‍ന്നു ചിംങ്ചാംഗ് റസ്റ്ററന്റില്‍ നടന്ന അനുമോദന യോഗത്തില്‍ പ്രൊവിന്‍സ് പ്രസിഡന്റ് ജോസഫ് വെള്ളാപ്പള്ളില്‍ അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ജോളി തടത്തില്‍, ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ രാജു കുന്നക്കാട്ട്, മാത്യു ജോസഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. 

റീജിണല്‍ ഭാരവാഹികളായി ഷൈബു ജോസഫും ഷാജു കുര്യാക്കോസും തെരഞ്ഞെടുക്കപ്പെട്ടത് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ അയര്‍ലണ്ട് പ്രോവിന്‍സിന് ലഭിച്ച അംഗീകാരമാണെന്ന് ഗ്ലോബല്‍ വൈ.ചെയര്‍മാന്‍ ബിജു ഇടക്കുന്നത്ത്, പ്രസിഡന്റ് ദീപു ശ്രീധര്‍, സെക്രട്ടറി മാര്‍ട്ടിന്‍ പുലിക്കുന്നേല്‍, ട്രഷറര്‍ തോമസ് മാത്യു, കോര്‍ക്ക് യൂണിറ്റ് പ്രസിഡന്റ് ഹാരി തോമസ്, ചെയര്‍മാന്‍ ജോസഫ് ജോസഫ് എന്നിവര്‍ അഭിപ്രായപ്പെട്ടു.

Scroll To Top