Friday December 09, 2016
Latest Updates

ഡബ്ലിനിലെ ആഗോള കുടുംബസമ്മേളനത്തില്‍ ഫ്രാന്‍സീസ് മാര്‍പാപ്പ പങ്കെടുക്കും

ഡബ്ലിനിലെ ആഗോള കുടുംബസമ്മേളനത്തില്‍ ഫ്രാന്‍സീസ് മാര്‍പാപ്പ പങ്കെടുക്കും

ഡബ്ലിന്‍: കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ 2018 ല്‍ അയര്‍ലണ്ട് സന്ദര്‍ശിച്ചേക്കും. അയര്‍ലണ്ടിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് ചാള്‍സ് ബ്രൌണ്‍ അറിയിച്ചതാണ് ഇക്കാര്യം. 2017 ല്‍ പോപ്പ് അയര്‍ലണ്ട് സന്ദര്‍ശിക്കാനുള്ള സാധ്യതയില്ലെന്ന് ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി. എന്നാല്‍ 2018 ഓഗസ്റ്റില്‍ ഡബ്ലിനില്‍ നടക്കുന്ന ആഗോള കുടുംബ സമ്മേളനത്തില്‍ മാര്‍പാപ്പ പങ്കെടുക്കും.

ഡബ്ലിന്‍,ആര്‍മ ആര്‍ച്ച് ബിഷപ്പുമാര്‍ക്ക് പുറമെ പ്രധാനമന്ത്രി ഏന്‍ഡ കെന്നിയും മാര്‍പാപ്പയോട് അയര്‍ലണ്ടില്‍ എത്തണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്,ക്ഷണം മാര്‍പ്പാപ്പ സ്വീകരിക്കുകയാണെങ്കില്‍ എല്ലാ ആദരവുകളോടെയും രാജ്യം അദ്ദേഹത്തെ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഇന്നലെ ബ്രസല്‍സില്‍ പറഞ്ഞു.

പാപ്പയുടെ സന്ദര്‍ശനം അയര്‍ലണ്ടിലെ കത്തോലിക്ക വിശ്വാസികള്‍ക്കും പുരോഹിതര്‍ക്കും സന്തോഷദായകമായ വാര്‍ത്തയാണെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ഈ വര്‍ഷം ആദ്യം ഐറിഷ് സിനഡും പ്രധാനമന്ത്രി എന്‍ഡ കെന്നിയും ഫ്രാന്‍സിസ് മാര്‍പാപ്പയെ അയര്‍ലണ്ട് സന്ദര്‍ശനത്തിനായി ക്ഷണിച്ചിരുന്നു. ഐറിഷ് ജനതയോട് മാര്‍പാപ്പയ്ക്ക് പ്രത്യേക സ്നേഹവും കരുതലുമുണ്ടെന്ന് ആര്‍ച്ച് ബിഷപ്പ് ചാള്‍സ് ബ്രൌണ്‍ പറഞ്ഞു.

അയര്‍ലണ്ടിനെക്കുറിച്ചും ഐറിഷ് ജനതയെക്കുറിച്ചും താന്‍ പലവട്ടം മാര്‍പാപ്പയുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 1970 കളില്‍ മാര്‍പാപ്പ അയര്‍ലണ്ടില്‍ ഇംഗ്ലീഷ് പഠനത്തിനായി വന്നിട്ടുണ്ട്. അത്തരത്തില്‍ ഒരു ബന്ധം കൂടി മാര്‍പാപ്പയ്ക്ക് അയര്‍ണ്ടുമായി ഉണ്ട്. വിശ്വാസം മുറുകെ പിടിക്കുന്നതില്‍ ഐറിഷ് കത്തോലിക്കര്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെ കത്തോലിക്ക വിശ്വാസികളേക്കാള്‍ മുന്നിലാണ്. ഇത് സഭയെ സംബന്ധിച്ച് ശുഭ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

Scroll To Top