Friday December 09, 2016
Latest Updates

വേള്‍ഡ് ഡാന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ സപ്ത രാമന്‍ നമ്പൂതിരിയ്ക്ക് ചരിത്രവിജയം

വേള്‍ഡ് ഡാന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ സപ്ത രാമന്‍ നമ്പൂതിരിയ്ക്ക് ചരിത്രവിജയം

ബെല്ലാരി (ഇറ്റലി )ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെഡറേഷന്‍ന്റെ ആഭിമുഖ്യത്തില്‍ ഇറ്റലിയിലെ ബെല്ലാരിയയില്‍ കഴിഞ്ഞ ആഴ്ച നടന്ന പതിമൂന്നാമത് വേള്‍ഡ് ഡാന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ ഫോക് ഡാന്‍സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി അയര്‍ലണ്ടില്‍ നിന്നുള്ള സപ്ത രാമന്‍ നമ്പൂതിരി ചരിത്രം കുറിച്ചു. sapp
മുപ്പത്തി ഒന്ന് രാജ്യങ്ങളില്‍ നിന്നുമായി 1600 ഓളം മല്‍സരാര്‍ഥികള്‍ ഇരുപതു വ്യത്യസ്ത നൃത്ത വിഭാഗങ്ങളിലായീ പങ്കെടുത്ത മത്സരങ്ങളില്‍ നിന്നാണ് സപ്ത ഈ അത്യപൂര്‍വ വിജയം കൊയ്‌തെടുത്തത്. സപ്തയുടെ നൃത്തജീവിതത്തിലെ വിജയഗാഥകളില്‍ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്നാണിത്. അയര്‍ലണ്ടില്‍ നിന്നും ഇതു ആദ്യമായാണ് ഒരു മലയാളി പെണ്‍കുട്ടി ഈ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് വിജയം കൈവരിക്കുന്നത്. 
ഇന്ത്യന്‍ സംസ്‌കാരം പുതുതലമുറയിലേക്ക് പകര്‍ന്ന് കൊടുക്കുന്നതിലും കുട്ടികളുടെ കലാവാസനയെ തിരിച്ചറിഞ്ഞു പരിപോഷിപ്പിക്കുന്നതിലും മുന്‍പന്തിയില്‍ നില്ക്കുന്ന ഡബ്ലിനിലെ പ്രമുഖ മലയാളി സംഘടനയായ മൈന്‍ഡ് കഴിഞ്ഞ വര്‍ഷം നടത്തിയ കിഡ്‌സ് ഫെസ്റ്റില്‍ നൃത്ത മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയാണ് ഈ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള അവസരം സപ്തക്ക് ലഭിച്ചത്. 
അമൃത ടി വിയില്‍ സപ്തയുടെ കോറിയോഗ്രാഫറായിരുന്ന വിനീത് മാസ്റ്റര്‍ ആണ് ഈ നൃത്തത്തിന്റെയും കൊറിയോഗ്രഫി മനോഹരമായി നിര്‍വഹിച്ചിരിക്കുന്നത്. 
കിരണ്‍ ബാബു കരാലില്‍ (മ്യൂസിക് എഡിറ്റിംഗ്), റിസണ്‍ ചുങ്കത്ത്(പ്രൊപ്പെര്‍ട്ടി) ഫാ. വിന്‌സന്റ് എന്നിവരെ പ്രത്യേക നന്ദിയോടെ അനുസ്മരിക്കുന്നതായ് സപ്തയുടെ മാതാപിതാക്കള്‍ പറഞ്ഞു ശാസ്ത്രീയ നൃത്തത്തില്‍ കൂടുതല്‍ അറിവ് നേടി മികച്ച ഒരു നര്‍ത്തകിയാവുക എന്നതാണ് സപ്തയുടെ ആഗ്രഹം. 
അയര്‍ലണ്ടിനെ പ്രതിനിധീകരിച്ചു മത്സരങ്ങളില്‍ പങ്കെടുത്ത സിയാന മക്ലൗഗ്ലിനും മോളി റട്‌മോണ്ടിനും സമ്മാനങ്ങള്‍ ലഭിച്ചു.sapppitali wdc 2itali wdc 2



Scroll To Top