Saturday December 03, 2016
Latest Updates

വെസ്റ്റിന്‍ഡീസിനെതിരേ അയര്‍ലണ്ടിന് അട്ടിമറി വിജയം !ഇത് ഗംഭീര തുടക്കം 

വെസ്റ്റിന്‍ഡീസിനെതിരേ അയര്‍ലണ്ടിന് അട്ടിമറി വിജയം !ഇത് ഗംഭീര തുടക്കം 

നെല്‍സണ്‍:ഇത് അഭിമാന നിമിഷം.ഒരിക്കല്‍ കൂടി ലോകം അയര്‍ലണ്ടിന്റെ കരുത്തറിയുന്നു. ലോകകപ്പില്‍ അയര്‍ലണ്ടിന് അട്ടിമറി വിജയം !. വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ നാലു ഓവറും ഒരു ബോളും ബാക്കി നില്‍ക്കെയാണ് അയര്‍ലണ്ട് നാലു വിക്കറ്റിന് വിജയിച്ചത്.ടോസ് നേടി വിന്‍ഡീസിനെ ബാറ്റിങ്ങിനയച്ച അയര്‍ലന്റ് ആവനാഴിയിലെ അസ്ത്രങ്ങള്‍ ഓരോന്നോരോന്നായി പുറത്തെടുക്കുകയായിരുന്നു. 

സിമ്മണ്‍സിന്റെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ വെസ്റ്റിന്‍ഡീസ് പടുത്തുയര്‍ത്തിയ ഏഴിന് 304 എന്ന് സ്‌കോറിനെ 45.5 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നത്. പോള്‍ സ്‌റ്റൈറിങിന്റെ(92)യും എഡ് ജോയ്‌സിന്റെയും(84) നെയ്ല്‍ ഒബ്രിയോനിന്റെ (79*) അര്‍ദ്ധ സെഞ്ച്വറികളാണ് അയര്‍ലണ്ടിന് വിജയം എളുപ്പമാക്കിയത്.

ഈ വേള്‍ഡ് കപ്പില്‍ ആദ്യമായിട്ടാണ് ഒരു ടീം ചെയ്‌സ് ചെയ്ത് ജയിക്കുന്നത്. 2007ല്‍ പാകിസ്താനെ പരാജയപ്പെടുത്തിയ 2011ല്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയ ടീം 2015ലും മുന്‍ ലോകചാമ്പ്യന്‍മാരായ വെസ്റ്റിന്‍ഡീസിനെയും പരാജയപ്പെടുത്തിയ അയര്‍ലണ്ട് ഗ്രൂപ്പില്‍ തങ്ങളും നിര്‍ണ്ണായക ശക്തികളാണെന്ന് തെളിയിക്കുന്ന വിജയമാണിത്.

നേരത്തെ അഞ്ചിന് 87 എന്ന നിലയില്‍ തകര്‍ന്ന വെസ്റ്റിന്‍ഡീസിനെ ലെന്‍ഡല്‍ സിമ്മണ്‍സും ഡാരല്‍ സമ്മിയും ചേര്‍ന്നാണ് മികച്ച സ്‌കോറിലേക്കെത്തിച്ചത്. സിമ്മണ്‍സ് 102 റണ്‍സും സമ്മി 89 റണ്‍സും സ്വന്തമാക്കിയിരുന്നു.

പൂള്‍ ബി മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ ആറുവിക്കറ്റിനാണ് ഐറിഷ് പട തൂത്തെറിഞ്ഞത്. ഡബ്ലിനില്‍ നിന്നും ബെല്‍ഫാസ്റ്റില്‍ നിന്നും ടീമിനെ അനുഗമിച്ച ആയിരക്കണക്കിന് ആരാധകരെ സാക്ഷിനിര്‍ത്തി തകര്‍പ്പന്‍ ജയമാണ് അയര്‍ലന്‍ഡ് സ്വന്തമാക്കിയത്.

Scroll To Top