Sunday December 11, 2016
Latest Updates

എഡ് ജോയ്‌സ് സെഞ്ച്വറി നേടി പൊരുതിയിട്ടും അയര്‍ലണ്ട് ജയിച്ചത് ഭാഗ്യത്തിന് …

എഡ് ജോയ്‌സ് സെഞ്ച്വറി നേടി പൊരുതിയിട്ടും അയര്‍ലണ്ട് ജയിച്ചത് ഭാഗ്യത്തിന് …

ഹൊബാര്‍ട്ട്:അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞു നിന്ന അയര്‍ലണ്ട് സിംബാബ് വേ മത്സരത്തില്‍ അയര്‍ലണ്ടിന് ഭാഗ്യജയം.332 എന്ന കൂറ്റന്‍ ലക്ഷ്യത്തെ മറികടക്കാന്‍ സര്‍വതന്ത്രങ്ങളും പൊരുതിയ സിംബാബ് വേയ്ക്ക് 226 വരെയേ എത്താനായുള്ളൂ.

50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 331 റണ്‍സാണ് ഐറിഷ് സംഘം സ്‌കോര്‍ ചെയ്തത്. എഡ് ജോയ്‌സും (112) മികവിലും ആന്‍ഡ്രൂ ബല്‍ബീണി (97)യുമാണ് അയര്‍ലന്‍ഡിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. വില്യം പോര്‍ട്‌സ് ഫീല്‍ഡ് (29), പോള്‍ സ്റ്റില്‍റിങ് (10), കെവിന്‍ ഒബ്രിയാന്‍ (24), ഗാരി വില്‍സണ്‍ (25) എന്നിവരായിരുന്നു മറ്റു സ്‌കോറര്‍മാര്‍. നീല്‍ ഒബ്രിയാന്‍ (2), ഡോക്ക്‌റെല്‍ (5), കുസാക്ക് (2) എന്നിവര്‍ക്ക് തിളങ്ങാനായില്ല.

103 പന്തില്‍ 9 ബൗണ്ടറിയും 3 സിക്‌സുമടങ്ങുന്നതായിരുന്നു ജോയ്‌സിന്റെ ഇന്നിങ്ങ്‌സ്. 79 പന്തില്‍ നിന്നായിരുന്നു ബല്‍ബീണി 97 റണ്‍സെടുത്തത്. 7 ബൗണ്ടറിയും 4 സിക്‌സുമടങ്ങുന്നതായിരുന്നു ഇന്നിങ്ങ്‌സ്. സെഞ്ച്വറിക്ക് മൂന്ന് റണ്‍സകലെ ബല്‍ബീണി റണ്‍ ഔട്ടാവുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ ജോയ്‌സും ബല്‍ബീണിയും ചേര്‍ന്ന് 138 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. പോര്‍ട്ട്ഫീല്‍ഡിനൊപ്പം ചേര്‍ന്ന് ജോയ്‌സ് 63 റണ്‍സും കൂട്ടിച്ചേര്‍ത്തു. 

നേരത്തേ ടോസ് നേടിയ സിംബാബ് വെ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

Scroll To Top