Saturday December 10, 2016
Latest Updates

2015 ക്രിക്കറ്റ് ലോകകപ്പ് : ഇന്ത്യ കപ്പു നേടുമെന്ന് ഐറിഷ് മാധ്യമത്തിന്റെ പ്രവചനം 

2015 ക്രിക്കറ്റ് ലോകകപ്പ് : ഇന്ത്യ കപ്പു നേടുമെന്ന് ഐറിഷ് മാധ്യമത്തിന്റെ പ്രവചനം 

ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളുടെ ആരവങ്ങള്‍ തുടങ്ങുന്നതിനു മുമ്പെ തന്നെ ആരാധകരുടെ ഉള്ളില്‍ തീയാണ്. കാരണം തങ്ങളുടെ ഇഷ്ട ടീം 2015ലെ ലോകകപ്പ് നേടണമെന്നാണ് ഓരോ ആരാധകന്റെയും ആഗ്രഹം.. ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും സംയുക്തമായി അരങ്ങേറുന്ന ലോകകപ്പ് മത്സരങ്ങള്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റു നോക്കുന്നത്. 

ഇതിനിടെ അയര്‍ലണ്ടിലെ പ്രശസ്തമായ ദി ജേര്‍ണല്‍ എന്ന പത്രം ഇത്തവണ ഇന്ത്യന്‍ ടീം വേള്‍ഡ് കപ്പ് ക്രിക്കറ്റ് ചാമ്പ്യന്മാര്‍ ആവുമെന്ന പ്രവചനവുമായി ആദ്യമായി രംഗത്തെത്തിയിരിക്കുകയാണ്.ഈ വര്‍ഷം ലോകത്തെമ്പാടുമായി നടത്തപ്പെടുന്ന 20 പ്രധാന കായികമത്സരങ്ങളുടെ വിജയികളെ പ്രവചിച്ചതിലാണ് ഇന്ത്യന്‍ വിജയഗാഥയും ഉള്‍പ്പെട്ടിരിക്കുന്നത്.ICC-Cricket-world-cup-2015-predictions

നടക്കാനിരിക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കും ഏകദിന ക്രിക്കറ്റ് ലോകകപ്പിനുമുള്ള ഇന്ത്യന്‍ ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിക്കും. അഞ്ചംഗ സെലക്ഷന്‍ പാനലാണ് ലോകകപ്പ് മുന്നില്‍ കണ്ട് അവസാന 15 അംഗ ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുന്നത്. നേരത്തെ ലോകകപ്പിനുള്ള 30 അംഗ സാധ്യതാ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ത്രിരാഷ്ട്ര, ലോകകപ്പ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ ചൊവ്വാഴ്ച തിരഞ്ഞെടുക്കുമെന്ന് ബി.സി.സി.ഐ. സെക്രട്ടറി സഞ്ജയ് പട്ടേലാണ് അറിയിച്ചത്. സന്ദീപ് പട്ടേലാണ് സെലക്ഷന്‍ കമ്മിറ്റിയെ നയിക്കുന്നത്. 

ഇന്ത്യയെ കൂടാതെ ആതിഥേയരായ ആസ്‌ത്രേലിയ, ഇംഗ്ലണ്ട് എന്നിവരാണ് ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഈ മാസം 16ന് ആരംഭിക്കുന്ന ടൂര്‍ണമെന്റ് ഫെബ്രുവരി ഒന്നിനാണ് അവസാനിക്കുക. ഈ മാസം 18ന് ആസ്‌ത്രേലിയക്കെതിരേയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മല്‍സരം. നിലവിലെ ലോക ചാംപ്യന്‍മാരായ ഇന്ത്യ കിരീടം നിലനിര്‍ത്തുകായെന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ തയ്യാറെടുക്കുന്നത്. അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച മഹേന്ദ്രസിങ് ധോണി ഓസീസിനെതിരായ നാലാം ടെസ്റ്റില്‍ കളിച്ചേക്കുമെന്ന അഭ്യൂഹം സഞ്ജയ് പട്ടേല്‍ തള്ളി.

Scroll To Top