Sunday December 11, 2016
Latest Updates

കുടിയേറ്റക്കാരില്‍ ഇന്ത്യക്കാര്‍ ഒന്നാമത്,വിദേശ പണം ഒഴുകുന്നതും ഇന്ത്യയിലേയ്ക്ക് 

കുടിയേറ്റക്കാരില്‍ ഇന്ത്യക്കാര്‍ ഒന്നാമത്,വിദേശ പണം ഒഴുകുന്നതും ഇന്ത്യയിലേയ്ക്ക് 

ന്യൂയോര്‍ക്ക്:കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിലാണ് ലോകചരിത്രത്തില്‍ ഏറ്റവും കൂടിയ കുടിയേറ്റം നടന്നതെന്ന് വേള്‍ഡ് ബാങ്ക് റിപ്പോര്‍ട്ട്.ലോകത്ത് ഏറ്റവും അധികം കുടിയേറ്റക്കാര്‍ പുറപ്പെട്ട രാജ്യം ഇന്ത്യയാണ്.ലോകത്തിലെ ഏറ്റവും കൂടുതല്‍ രാജ്യങ്ങളിലേയ്ക്ക് കുടിയേറ്റം നടത്തിയവരുടെ എണ്ണത്തിലും ഇന്ത്യാക്കാര്‍ തന്നെ ഒന്നാമത്.ഇതിന്റെയൊക്കെ ഫലമായി 2015ല്‍ വിദേശത്ത് നിന്ന് ഏറ്റവും കൂടുതല്‍ പണം സ്വീകരിച്ച രാജ്യവും ഇന്ത്യയെന്ന് വേള്‍ഡ് ബാങ്ക് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.72 ബില്ല്യണ്‍ യുഎസ് ഡോളറാണ് (ഏകദേശം 4,75,200 കോടി രൂപ)ഇന്ത്യയിലേക്ക് പ്രവാസികള്‍ അയച്ചത്.

ഏറ്റവും കൂടുതല്‍ പണമെത്തിയ രണ്ടാമത്തെ രാജ്യം ചൈനയാണ്. 64 ബില്ല്യണ്‍ യുഎസ് ഡോളറാണ് കഴിഞ്ഞവര്‍ഷം ചൈനക്ക് ലഭിച്ചത്. ഫിലിപ്പിന്‍സാണ് മൂന്നാം സ്ഥാനത്ത് ( 30 ബില്ല്യണ്‍ യുഎസ് ഡോളര്‍). 

വിവിധ രാജ്യങ്ങളിലേക്ക് കുടിയേറ്റക്കാര്‍ 2015ല്‍ അയച്ചത് 601 ബില്ല്യണ്‍ ഡോളറാണ്. ഇതില്‍ 441 ബില്ല്യണും സ്വീകരിച്ചത് വികസ്വര രാജ്യങ്ങളാണ്. ലോകത്തിന്റെ പലഭാഗത്തായി 2500 ലക്ഷം ആളുകളാണ് കുടിയേറിപ്പാര്‍ക്കുന്നത്.ഇന്ത്യയില്‍ നിന്നും കുടിയേറ്റക്കാര്‍ പുറപ്പെടുന്നത് ജോലി തേടിയാണെങ്കിലും മറ്റു പലരാജ്യക്കാരുടെയും കുടിയേറ്റ ലക്ഷ്യം രാഷ്ട്രീയ അഭയമാണ് 

റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കൂടുതല്‍ തുക പുറത്തേക്ക് പോയത് അമേരിക്കയില്‍നിന്നാണ്. രണ്ടും മൂന്നും സ്ഥാനത്ത് സൗദി അറേബ്യയും റഷ്യയുമാണ്. ലോകത്ത് ഏറ്റവുമധികം ആളുകള്‍ കുടിയേറുന്ന രാജ്യങ്ങള്‍ യു.എസ്, സൗദി അറേബ്യ, ജര്‍മനി, റഷ്യ, യു.എ.ഇ, യു.കെ, ഫ്രാന്‍സ്, കാനഡ, സ്‌പെയിന്‍, ഓസ്‌ട്രേലിയ എന്നിവയാണ്.

ഇന്ത്യ, മെക്‌സിക്കോ,റഷ്യ,ചൈന, ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ , ഫിലിപ്പിന്‍സ്,ഉക്രൈന്‍ എന്നിവ യ്‌ക്കൊപ്പം ബ്രിട്ടനില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ കുടിയേറ്റം നടക്കുന്നത്.

Scroll To Top