Thursday September 21, 2017
Latest Updates

ഹംഗറിയ്‌ക്കെതിരെ ലോകം, ക്രോയേഷ്യ വഴി ആയിരങ്ങള്‍ യാത്ര തുടരുന്നു:സിറിയയ്ക്ക് പിന്തുണ നല്‍കുന്ന റഷ്യയ്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്

ഹംഗറിയ്‌ക്കെതിരെ ലോകം, ക്രോയേഷ്യ വഴി ആയിരങ്ങള്‍ യാത്ര തുടരുന്നു:സിറിയയ്ക്ക് പിന്തുണ നല്‍കുന്ന റഷ്യയ്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്

മ്യൂണിക്ക് :സെര്‍ബിയയുമായുള്ള അതിര്‍ത്തിയില്‍ അഭയാര്‍ഥികള്‍ക്ക് നേരേ കണ്ണീര്‍വാതവും ജലപീരങ്കിയും പ്രയോഗിച്ച ഹംഗറിയുടെ നടപടിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം. ആയാര്‍ഥികളെ ഹാഗറി നേരിട്ട രീതികണ്ട് താന്‍ ഞെട്ടിപ്പോയെന്നാണ് യു എന്‍ സെക്രട്ടറി ജനറല്‍ ബാംകി മൂണ്‍ ആഭിപ്രാപ്പെട്ടത്. 20 ടിയര്‍ ഗ്യാസ് ഗ്രനേഡുകളാണ് ഹംഗേറിയന്‍ പോലീസ് നിസ്സഹായരായ ജനങ്ങള്‍ക്ക് നേരേ പ്രയോഗിച്ചത്. യുദ്ധവും കഷ്ടതകളും കൊണ് പാലായനം ചെയ്യുന്ന മനുഷ്യര്‍ക്ക് നേരേ കരുണയുടെ കരങ്ങളാണ് നീട്ടപ്പെടേണ്ടതെന്നും, മാനുഷിക പരിഗണനയും മാന്യതയും അവര്‍ക്ക് നല്‍കപ്പെടണമെന്നും ഹംഗറിയുടെ നടപടികളോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. കണ്ണീര്‍വാതകം സഹിക്കാനാവാതെ അലമുറയിട്ടു കരയുന്ന കുഞ്ഞുങ്ങളുടെ ദൃശ്യങ്ങള്‍ ആരെയും കരയിക്കാന്‍ പോകുന്നതായിരുന്നു. സെര്‍ബിയന്‍ അതിര്‍ത്തി കടന്നു രാജ്യത്തേക്കു പ്രവേശിക്കാന്‍ ശ്രമിച്ച അഭയാര്‍ഥികള്‍ക്കു നേരേ ഹംഗറി പോലീസ് ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിക്കുകയായിരുന്നു.അഭയാര്‍ഥികള്‍ അതിര്‍ത്തിയിലെ വേലി തകര്‍ക്കാനും കല്ലേറുനടത്താനും ആരംഭിച്ചതോടെയാണു പോലീസ് തിരിച്ചടിച്ചത്.

അഭയാര്‍ഥികള്‍ക്കുനേരെ നയം കടുപ്പിച്ച ഹംഗറി യൂറോപ്പിലേക്കുള്ള പ്രധാന പാത അടച്ചതോടെ അതിര്‍ത്തിയില്‍ കുടുങ്ങിയ ആയിരക്കണക്കിന് അഭയാര്‍ഥികള്‍ ക്രൊയേഷ്യയിലത്തെി. യുദ്ധഭൂമികളില്‍നിന്ന് പലായനം ചെയ്യുന്ന ലക്ഷക്കണക്കിന് അഭയാര്‍ഥികള്‍ക്ക് യൂറോപ്പിലത്തൊനുള്ള എളുപ്പവഴിയായിരുന്നു ഹംഗറി അതിര്‍ത്തി.

കമ്പിവേലി കെട്ടിമുറുക്കിയും കനത്ത പൊലീസ് സന്നാഹത്തെ വിന്യസിച്ചും ആ മാര്‍ഗം ഹംഗറി കൊട്ടിയടച്ചതോടെ രണ്ടാം ലോകയുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ അഭയാര്‍ഥി സമൂഹം യൂറോപ്പിലത്തെുന്നതിന് പുതിയ പാത കണ്ടത്തൊന്‍ നിര്‍ബന്ധിതരായി. സെര്‍ബിയയില്‍ കുടുങ്ങിയ ആയിരങ്ങളുടെ അടുത്ത ആശ്രയം ഏതാനും കിലോമീറ്ററുകള്‍ അകലെയുള്ള ക്രൊയേഷ്യയായിരുന്നു. പുതുതായത്തെുന്നവരുടെ അപേക്ഷകള്‍ ക്രൊയേഷ്യന്‍ പൊലീസ് സ്വീകരിച്ചുതുടങ്ങി.

തലസ്ഥാന നഗരിയിലുള്ള ക്യാമ്പുകളിലത്തൊന്‍ അവര്‍ക്ക് വാഹനസൗകര്യമൊരുക്കുമെന്നും പൊലീസ് അറിയിച്ചു. സെര്‍ബിയയില്‍നിന്ന് 150 പേരടങ്ങുന്ന സംഘമാണ് ക്രൊയേഷ്യയിലേക്ക് ആദ്യമത്തെിയത്. അഭയാര്‍ഥികളില്‍ കൂടുതലും ജര്‍മനി ലക്ഷ്യംവെച്ചത്തെുന്ന സിറിയന്‍ സ്വദേശികളാണ്. അതേസമയം, റുമേനിയന്‍ അതിര്‍ത്തിയും അടച്ചുപൂട്ടുന്നതിനുള്ള നടപടികള്‍ ഹംഗറി തുടങ്ങി. കമ്പിവേലി തകര്‍ത്ത് നിയമവിരുദ്ധമായി ഹംഗറിയിലേക്ക് കടക്കാന്‍ ശ്രമിച്ച 367 അഭയാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തയായും റിപ്പോര്‍ട്ടുകളുണ്ട്. ഈ വര്‍ഷം 5,00,000ത്തിലേറെ അഭയാര്‍ഥികളാണ് യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളുടെ അതിര്‍ത്തിയിലത്തെിയത്. 

ഹംഗറി അതിര്‍ത്തി അടച്ചതോടെ പ്രതിസന്ധിക്ക് കൂട്ടായ പരിഹാരം കാണുന്നതിന് ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍, യൂറോപ്യന്‍ യൂനിയന്‍ അടിയന്തര യോഗം ചേരണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം, യൂറോപ്യന്‍ യൂനിയന്‍ നിശ്ചയിച്ച ക്വോട്ടക്കു പുറത്തുള്ള അഭയാര്‍ഥികളെ ഏറ്റെടുക്കുന്നതു സംബന്ധിച്ച് യൂറോപ്യന്‍ രാജ്യങ്ങളിലെ ആഭ്യന്തരമന്ത്രിമാര്‍ ചേര്‍ന്ന അടിയന്തര യോഗം തീരുമാനമാകാതെ പിരിഞ്ഞു.

സിറിയന്‍ സര്‍ക്കാറിന് റഷ്യ നല്‍കുന്ന പിന്തുണ അവസാനിപ്പിച്ചില്ലെങ്കില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ മുന്നറിയിപ്പ്. പിന്തുണ തുടരുന്നത് സിറിയയിലെ സംഘര്‍ഷം വര്‍ധിപ്പിക്കുമെന്നും സര്‍ക്കാറിന് സൈനികസഹായം നല്‍കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവിനോട് ടെലിഫോണ്‍ സംഭാഷണത്തിനിടെ ആവശ്യപ്പെട്ടു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ സൈനികസഹായമല്ല ആവശ്യമെന്നും പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദിനെ പുറത്താക്കുകയാണ് ഏകമാര്‍ഗമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Scroll To Top