Monday December 05, 2016
Latest Updates

ഐറിഷ് പൗരത്വമുള്ളവര്‍ക്ക് കാനഡയില്‍ ജോലി ചെയ്യാം:ചൊവ്വാഴ്ച്ച 3850 വിസ അനുവദിക്കും, ഓണ്‍ലൈനില്‍ അപേക്ഷിക്കാം 

ഐറിഷ് പൗരത്വമുള്ളവര്‍ക്ക് കാനഡയില്‍ ജോലി ചെയ്യാം:ചൊവ്വാഴ്ച്ച 3850 വിസ അനുവദിക്കും, ഓണ്‍ലൈനില്‍ അപേക്ഷിക്കാം 

ഡബ്ലിന്‍:ഐറിഷ് പൗരന്മാര്‍ക്ക് കാനഡയില്‍ വര്‍ക്കിംഗ് അല്ലെങ്കില്‍ അവധിക്കാല വിസ ലഭിക്കുന്നതിനുള്ള 2015ലെ ആദ്യ  അപേക്ഷാ  നടപടികള്‍ ഏപ്രില്‍ 14 ചൊവ്വാഴ്ച്ച(നാളെ) ആരംഭിക്കും.മലയാളികള്‍ അടക്കം നിശ്ചിത യോഗ്യതകളുള്ള ഐറിഷ് പൗരന്മാര്‍ക്ക് കാനഡയിലേയ്ക്കുള്ള വിസ ലഭിക്കാന്‍ ഏറ്റവും എളുപ്പമുള്ള പദ്ധതിയായാണ് ഇത് അറിയപ്പെടുന്നത്.

7,700 പേര്‍ക്ക് ഇന്റര്‍നാഷണല്‍ എക്‌സ്പീരിയന്‍സ് കാനഡ(IEC) എന്ന ഈ പദ്ധതിക്കു കീഴില്‍ രണ്ടു വര്‍ഷം ജോലി ചെയ്യാന്‍ സാധിക്കും. 35 വയസ്സില്‍ താഴെ ഉള്ളവര്‍ക്കാണ് പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ കഴിയുക.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് തങ്ങളുടെ ആശ്രിതരെയും രാജ്യത്തേക്ക് കൊണ്ടു പോകാം എന്നതാണ് പദ്ധതിയെ ആകര്‍ഷകമാക്കുന്ന മറ്റൊരു കാര്യം.3,850 പേരെ നാളെയും ബാക്കിയുള്ളവരെ പിന്നീട് അറിയിക്കുന്ന മറ്റൊരു ദിവസവും തെരഞ്ഞെടുക്കും.

അയര്‍ലണ്ടില്‍നിന്ന് കാനഡയിലേക്ക് മൈഗ്രേറ്റ് ചെയ്യുന്നതിനുള്ള വിസയ്ക്കായി വലിയ ഡിമാന്‍ഡ് ആണുള്ളത്. കഴിഞ്ഞ തവണ ആദ്യ ഘട്ട അപേക്ഷകള്‍ ഏഴു മിനിട്ടിനുള്ളിലും രണ്ടാം ഘട്ടം അര മണിക്കൂറിനുള്ളിലും പൂര്‍ത്തിയായിരുന്നു. അപേക്ഷകര്‍ ചൊവ്വാഴ്ച്ച അപേക്ഷാ നടപടികള്‍ ആരംഭിക്കുന്നതിനു മുന്‍പായി ബന്ധപ്പെട്ട രേഖകള്‍ തയ്യാറാക്കി വെയ്ക്കണം എന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. നാളെ അപേക്ഷിക്കാന്‍ സാധിക്കാത്തവര്‍ക്കും അടുത്ത ബാച്ചില്‍ അപേക്ഷയ്ക്കുള്ള രേഖകള്‍ മുന്‍കൂട്ടി കരുതി വയ്ക്കാവുന്നതാണ്. 

2500 ഐറിഷ് യുവാക്കള്‍ക്കായി മറ്റൊരു വിസാ പദ്ധതിയും കാനഡ അവതരിപ്പിക്കുന്നുണ്ട്. ഇതിനായി മാര്‍ച്ച് അഞ്ച് മുതല്‍ അപേക്ഷകള്‍ സ്വീകരിച്ചു വരുന്നു. ഇതു വരെ 91 പേര്‍ മാത്രമാണ് പദ്ധതിയുടെ ഭാഗമായിട്ടുള്ളത്.
http://www.cic.gc.ca/english/work/iec/index.asp?country=ie&cat=yp
ഇന്റേണ്‍ഷിപ്പ് ലഭിച്ച വിദ്യാര്‍ഥികള്‍ക്കായി 500 വിസ അടങ്ങുന്ന ഒരു പദ്ധതിയും കാനഡ അവതരിപ്പിക്കുന്നു.

അയര്‍ലണ്ടില്‍ നിന്നും കാനഡയിലേയ്ക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്ന പ്രമുഖ ഏജന്‍സികളുടെ സഹകരണവും കാനഡയിലേയ്ക്കുള്ള വിസ ലഭിക്കാന്‍ ലഭ്യമായേക്കും.http://moving2canada.com/

Scroll To Top