Sunday December 04, 2016
Latest Updates

അയര്‍ലണ്ടില്‍ ഇന്ത്യാക്കാര്‍ കുതിയ്ക്കുന്നു :ആകെ അനുവദിച്ചതില്‍ 30 % വര്‍ക്ക് പെര്‍മിറ്റുകളും ഇന്ത്യാക്കാര്‍ക്ക് 

അയര്‍ലണ്ടില്‍ ഇന്ത്യാക്കാര്‍ കുതിയ്ക്കുന്നു :ആകെ അനുവദിച്ചതില്‍ 30 % വര്‍ക്ക് പെര്‍മിറ്റുകളും ഇന്ത്യാക്കാര്‍ക്ക് 

ഡബ്ലിന്‍:പത്തു വര്‍ഷത്തിനുള്ളില്‍ അയര്‍ലണ്ടിലെ ജീവനക്കാരുടെ എണ്ണത്തില്‍ ഇന്ത്യാക്കാര്‍ ഒന്നാം സ്ഥാനത്തെത്തുമോ ?യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളെ പോലും പിന്നിലാക്കിക്കൊണ്ടാണ് ഇപ്പോള്‍ അയര്‍ലണ്ടിലേയ്ക്ക് ഇന്ത്യാക്കാരുടെ കുടിയേറ്റം എന്ന് വ്യക്തമാക്കിക്കൊണ്ട് കഴിഞ്ഞ വര്‍ഷം വര്‍ക്ക് പെര്‍മിറ്റ് വിതരണം ചെയ്തവരുടെ കണക്കുകള്‍ പുറത്തു വന്നു.

കഴിഞ്ഞ വര്‍ഷം ഇന്ത്യാക്കാര്‍ക്ക് ലഭിച്ച വര്‍ക്ക് പെര്‍മിറ്റുകള്‍ (മേഖല തിരിച്ച് )

wp

അയര്‍ലണ്ടില്‍ കഴിഞ്ഞവര്‍ഷം ആകെ വിതരണം ചെയ്ത വര്‍ക്ക് പെര്‍മിറ്റുകളില്‍ 30 ശതമാനം ഇന്ത്യ എന്ന ഒരൊറ്റ രാജ്യം കൈവശപ്പെടുത്തിയത് ആരെയും അത്ഭുതപ്പെടുത്തുന്ന കണക്കാണ്.ഒരു ദശകം മുമ്പ് ഇന്ത്യാക്കാര്‍ക്ക് വെറും മൂന്നു ശതമാനം വര്‍ക്ക് പെര്‍മിറ്റുകള്‍ മാത്രമാണ് നല്കിയിരുന്നത് എന്നറിയുമ്പോഴാണ് ഈ വ്യത്യാസം ശ്രദ്ധേയമാകുന്നത്.അയര്‍ലണ്ടിലേയ്ക്ക് കുടിയേറുന്ന ഇന്ത്യാക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകുന്നുവെന്ന് ഈ വര്‍ഷം ആദ്യം തന്നെ ഐറിഷ് മലയാളി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആകെ 5495 വര്‍ക്ക് പെര്‍മിറ്റുകള്‍ ഇഷ്യൂ ചെയ്തതില്‍ 2302 എണ്ണം ഐ റ്റി മേഖലയ്ക്ക് ലഭിച്ചപ്പോള്‍ അതില്‍ ബഹുഭൂരിപക്ഷവും(1084)ഇന്ത്യാക്കാര്‍ക്ക് ലഭിച്ചു.

ഗൂഗിളിനാണ് ആണ് ഈ മേഖലയില്‍ ഏറ്റവും കൂടുതല്‍ പെര്‍മിറ്റുകള്‍ അനുവദിച്ചിരിക്കുന്നത്. 234 പെര്‍മിറ്റുകളാണ് ഇപ്പോള്‍ ഗൂഗിളിന് അനുവദിച്ചത്. ഗൂഗിളിന്റെ പിറകെ ഇന്റലിനും( 211) ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വ്വീസസും(131) ഉണ്ട്.വിപ്രോ ടെക്‌നോളജീസ്(110)
ഐബിഎം. ഡെല്‍, എല്‍എം എറിക്‌സണ്‍, തുടങ്ങിയവയാണ് ഐടി സെക്ടറിവലെ മറ്റു കമ്പനികള്‍.

ആരോഗ്യ മേഖലയിലെ 1446 വര്‍ക്ക് പെര്‍മിറ്റുകളിലും 317 എണ്ണം ഇന്ത്യാക്കാര്‍ക്ക് ലഭിച്ചു.

ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ മേഖലയിലാണ് ഇന്ത്യന്‍ വംശജര്‍ ഏറ്റവും കൂടുതല്‍ എത്തിയത്.അടുത്ത വര്‍ഷങ്ങളില്‍ ഈ മേഖലയില്‍ മാത്രം കൂടുതല്‍ ഇന്ത്യാക്കാര്‍ അയര്‍ലണ്ടില്‍ എത്തുമെന്ന് ഉറപ്പാണ്.വര്‍ഷം തോറും 2000 വര്‍ക്ക് പെര്‍മിറ്റുകള്‍ ഈ മേഖലയില്‍ നോണ്‍ യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നല്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.ഇതില്‍ കൂടുതലായി എത്തുന്നത് ഇന്ത്യാക്കാര്‍ തന്നെയാവും.ഫാര്‍മസ്യൂട്ടിക്കല്‍,ഫിനാന്‍സ് മേഖലകളില്‍ നിന്നും വന്‍ തോതില്‍ ഇന്ത്യാക്കാര്‍ക്ക് പ്രവേശനം അനുവദിക്കുന്നതിന് തയാറെടുപ്പുകള്‍ നടക്കുന്നുണ്ട്.

ഇന്ത്യന്‍ ഡോക്റ്റര്‍മാര്‍ക്കും അടുത്ത കൊല്ലം മുതല്‍ അയര്‍ലണ്ടില്‍ പ്രവേശനം സുഗമമാകുന്നതോടെ ഇന്ത്യക്കാരുടെ എണ്ണം കുതിച്ചുയരും.എച്ച് എസ് ഇ വഴിയായും അല്ലാതെയും ഇപ്പോള്‍ നടത്തി വരുന്ന നഴ്‌സുമാരുടെ ഇന്റര്‍ നാഷണല്‍ റിക്രൂട്ട്‌മെന്റ് മുഖേനെ ആരോഗ്യ രംഗത്തും നൂറുകണക്കിന് പേര്‍ പുതിയതായി എത്തും.അതേ സമയം അയര്‍ലണ്ടില്‍ എത്തി ഇവിടെ നിന്നും മടങ്ങിപോകുന്നവരുടെ എണ്ണം തുലോം കുറഞ്ഞു വരികയാണ്. 

Scroll To Top