Wednesday December 07, 2016
Latest Updates

അയര്‍ലണ്ട് ലോകചാമ്പ്യന്‍മാരെ തോല്‍പ്പിച്ചു,ഇത് ഗംഭീര വിജയം !

അയര്‍ലണ്ട് ലോകചാമ്പ്യന്‍മാരെ തോല്‍പ്പിച്ചു,ഇത് ഗംഭീര വിജയം !

ഡബ്ലിന്‍: അവൈവ സ്റ്റേഡിയം നിറഞ്ഞു തുളുമ്പിയ ആരാധകരുടെ പിന്തുണയില്‍ ലോക ചാമ്പ്യന്‍മാരെ തോല്‍പ്പിച്ചു അയര്‍ലണ്ട് ചരിത്രമെഴുതി. 2016ല്‍ ഫ്രാന്‍സില്‍ അരങ്ങേറുന്ന യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ യോഗ്യതാറൗണ്ട് പോരാട്ടത്തില്‍ ഫുട്‌ബോള്‍ ലോകത്തെ നിലവിലുള്ള രാജാക്കന്‍മാരായ ജര്‍മിനിയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് അയര്‍ലണ്ട് തകര്‍ത്തത്.

പകരക്കാരനായി വന്ന ഷെയിന്‍ ലോംഗ് ജന്മനാടിന് നല്കിയ സമ്മാനത്തില്‍ അഭിമാനപുളകം കൊണ്ട അയര്‍ലണ്ട് ആനന്ദലഹരിയിലാണ്.ആര്‍ക്കും വിശ്വസിക്കാനാവാത്ത വിജയം.

ആദ്യ 70 മിനുട്ട് കളിക്കളം അടക്കിവാണ കരുത്തന്മാരായ ജര്‍മന്‍നിരയെ അവസാന 20 മിനുട്ട് കൊണ്ട് ഐറിഷ് പച്ചപ്പട കനത്ത പ്രതിരോധമുയര്‍ത്തി നിഷ്പ്രഭരാക്കുകയായിരുന്നുshai

Scroll To Top