Saturday December 10, 2016
Latest Updates

കാവന്‍ സംഭവം: കാരണം കുടുംബവഴക്കോ? സംശയത്തിന് പിന്‍ബലവുമായി വിമന്‍സ് എയ്ഡ്

കാവന്‍ സംഭവം: കാരണം കുടുംബവഴക്കോ? സംശയത്തിന് പിന്‍ബലവുമായി വിമന്‍സ് എയ്ഡ്

കാവന്‍ :കാവനില്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവം കുടുംബവഴക്കിനെത്തുടര്‍ന്നാകാമെന്ന് വിമന്‍സ് എയ്ഡ്. 2015ല്‍ 970 സംഭവങ്ങളില്‍ തങ്ങളെയും മക്കളെയും കൊല്ലുമെന്ന് ഭര്‍ത്താക്കന്മാര്‍ ഭീഷണിപ്പെടുത്തിയതായി പല സ്ത്രീകളും പറഞ്ഞിരുന്നതായി വിമന്‍സ് എയ്ഡ് ഡയറക്ടര്‍ മാര്‍ഗരറ്റ് മാര്‍ട്ടിന്‍ വെളിപ്പെടുത്തി. 579ഓളം കേസുകളില്‍ ആയുധമുപയോഗിച്ചും ഭീഷണിപ്പെടുത്തിയിരുന്നു എന്നും അവര്‍ വ്യക്തമാക്കി.

അതിരുകവിഞ്ഞ പൊസസീവ്നെസ്സ് ഇത്തരം കൃത്യങ്ങളിലേയ്ക്ക് നയിക്കാമെന്നും മാര്‍ട്ടിന്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്ത്രീകള്‍ തങ്ങളുടെ പ്രശ്നങ്ങള്‍ തുറന്നുപറയണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.കാവനിലെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഒട്ടേറെ സ്ത്രീകള്‍ സമാനമായ പരാതിയുമായി തങ്ങളെ ബന്ധപ്പെടുന്നുണ്ടെന്നു വിമന്‍സ് എയ്ഡ് ഭാരവാഹികള്‍ പറഞ്ഞു.Untitled-

സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പലായ ഹേവ്, ഭാര്യ ക്ലോഡ, മക്കളായ ലിയാം, നിയാല്‍, റയാന്‍ എന്നിവരെ കൈക്കോടാലിയും കത്തിയും ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. ഇവരെ എല്ലാവരെയും ഒരുമിച്ച് സെന്റ് മേരീസ് ചര്‍ച്ച് സെമിത്തേരിയില്‍ ശനിയാഴ്ച്ച അടക്കം ചെയ്യും.

Scroll To Top