Friday December 09, 2016
Latest Updates

കത്തോലിക്കാ സഭയില്‍ വനിതാ പൌരോഹിത്യം:അയര്‍ലണ്ടില്‍ പിന്തുണയേറുന്നു 

കത്തോലിക്കാ സഭയില്‍ വനിതാ പൌരോഹിത്യം:അയര്‍ലണ്ടില്‍ പിന്തുണയേറുന്നു 

ഡബ്ലിന്‍:സ്ത്രീകള്‍ക്ക് സഭയില്‍ വിവേചനം അനുഭവിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ഐറിഷ് പുരോഹിതന്മാരുടെ സംഘം.ഇത് സംബന്ധിച്ച തുറന്ന ചര്ച്ചകള്‍ക്ക് സഭാധികൃതര്‍ തയാറാകണമെന്ന് ഐറിഷ് സഭയിലെ പ്രമുഖരായ 12 വൈദീകര്‍ ഒരു പ്രസ്താവനയില്‍ മാര്‍പാപ്പയോട് ആവശ്യപ്പെട്ടു.

റോമില്‍ നടന്ന സിനഡില്‍ വനിതകള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം അനുവദിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ഗൌരവമായി നടന്നില്ല എന്നത് ദുഃഖകരമായിപോയെന്നു പരിഷ്‌കരണ വാദികളായ വൈദീകര്‍ പറഞ്ഞു.

അയര്‍ലണ്ടില്‍ നിന്നുള്ള ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെ രണ്ടു ആര്‍ച് ബിഷപ്പുമാര്‍ സ്ത്രീ പങ്കാളിത്വത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ കുടുമ്പ സിനഡില്‍ ഫലവത്തായ രീതിയില്‍ നടന്നില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു.

അയര്‍ലണ്ടില്‍ വൈദീക വൃത്തിയിലെയ്ക്ക് വരുന്ന പുരുഷന്മാരുടെ എണ്ണം കുറഞ്ഞതിനാല്‍ സ്ത്രീകളെ കൂടി പരിഗണിക്കണം എന്നാവശ്യപ്പെടുന്ന അസോസിയേഷന്‍ ഓഫ് കാത്തലിക് പ്രീസ്റ്റ്‌സ് ആണ് പുതിയ പ്രസ്തവനയ്ക്കും പിന്നിലുള്ളത്.

Scroll To Top