Wednesday January 17, 2018
Latest Updates

ഡബ്ലിന്‍ കേരള ഹൗസ് കാര്‍ണിവലില്‍ നിറഞ്ഞു നിന്നത് സ്ത്രീ പക്ഷം !(വീഡിയോ)

ഡബ്ലിന്‍ കേരള ഹൗസ് കാര്‍ണിവലില്‍ നിറഞ്ഞു നിന്നത് സ്ത്രീ പക്ഷം !(വീഡിയോ)

ഫോട്ടോ :മന്ത്രി ഫ്രാന്‍സീസ് ഫിറ്റ്‌സ്ജറാള്‍ഡ് സഖി സ്റ്റാള്‍ സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍

ഡബ്ലിന്‍:കഴിഞ്ഞ ദിവസം നടന്ന കേരളാ ഹൗസ് കാര്‍ണിവല്‍ സ്ത്രീ ശാക്തീകരണത്തിനുള്ള തുറന്ന വേദി കൂടിയായെന്ന് ‘സഖി’ഭാരവാഹികള്‍.കാര്‍ണിവലില്‍ പങ്കെടുക്കാന്‍ എത്തിയ സ്ത്രീകളുടെ പങ്കാളിത്വം അതിശയിപ്പിക്കുന്നതായിരുന്നു എന്നവര്‍ പറഞ്ഞു.

സഖിയുടെ സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നു എന്നറിഞ്ഞതിനാല്‍ തന്നെ ഏറെപ്പേര്‍ എത്തിയിരുന്നു.അമ്പതോളം പേര്‍ സഖിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചോദിച്ചറിയാന്‍ മാത്രം എത്തി.

അയര്‍ലണ്ടില്‍ താമസിക്കുന്ന മലയാളികളായ സ്ത്രീകള്‍ക്ക് ഒന്നിച്ചു ചേരാനും ആശയങ്ങള്‍ പങ്കു വെയ്ക്കുവാനുമുള്ള ഒരു തുറന്ന വേദിയാക്കി സഖിയെ മാറ്റാനാണ് ഉദ്ദേശ്യം.അയര്‍ലണ്ടിലെ മലയാളി കുടിയേറ്റത്തിന്റെ ഏറ്റവും വലിയ വിഭാഗമായ നേഴ്‌സുമാരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഒരു ഐക്യവേദി ഉണ്ടാക്കിയെടുക്കാനും , ജോലി സ്ഥലത്തെ പീഡനം അടക്കമുള്ള പ്രശ്‌നങ്ങളില്‍ അവര്‍ക്ക് തുണയാകാനും സംഘടന സമീപഭാവിയില്‍ മുന്നിട്ടിറങ്ങുമെന്നും സഖിയുടെ ഭാരവാഹികളായ നിഷാ കൃഷണനും,ചിത്രാ നായരും ‘ഐറിഷ് മലയാളി’യോട് പറഞ്ഞു. (മലനാട് NEWS ടി വി യ്ക്ക് വേണ്ടി ചെറി മാര്‍ട്ടിന്‍ കാര്‍ണിവല്‍ ഗ്രൗണ്ടില്‍ നിന്നും തയാറാക്കിയ വീഡിയോ കാണാം. )
സാമൂഹ്യ പ്രവര്‍ത്തനം സമൂഹനന്മയ്ക്ക് എന്ന മുദ്രാവാക്യവുമായി തുടങ്ങിയ സഖി ഇന്ന് അയര്‍ലണ്ടിലെ വിവിധ പ്രദേശങ്ങളിലായി വിഭിന്ന മേഖലകളില്‍ സഖിയുടെ സന്നദ്ധ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നു.അതില്‍ ചിലത് ബുക്ക് ക്ലബ്,കിഡ്‌സ് ക്ലബ്,ബാഡ്മിന്റണ്‍ ക്ലബ്,കോഫിക്ലബ്,വാക്കിംഗ് ക്ലബ്,ഡാന്‍സ് ഗ്രൂപ്പ് തുടങ്ങിയവയാണ്.
കേരള ഹൗസ് കാര്‍ണിവലിനോട് അനുബന്ധിച്ച് ഹെന്ന ടാറ്റൂ,ഐ ബ്രോ ത്രെഡ്ഡിങ്,എന്നിവയും സഖി ഒരുക്കിയിരുന്നു.വിവിധ ഇനങ്ങളിലുള്ള ഹോം മേഡ് അച്ചാറുകളും,ആരോഗ്യദായകമായ പ്രകൃതിഭക്ഷണങ്ങളും ഉണ്ടാക്കി വിതരണം ചെയ്യാനും അതില്‍ നിന്നുമുള്ള ലാഭം ,ചാരിറ്റി ഫണ്ടിലേയ്ക്ക് സ്വരുക്കൂട്ടി അര്‍ഹതയുള്ളവരെ സഹായിക്കാനും സഖി പദ്ധതി ആരംഭിച്ചു കഴിഞ്ഞു.sakhi car2

സഖിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുള്ളവര്‍ ദയവായി ബന്ധപ്പെടുക 

നിഷ കൃഷ്ണന്‍(0877370115)
സുജ ഷാജിത്(0876678756)
ചിത്ര നായര്‍ (0872989561)
ഉഷ പണിക്കര്‍(087620685)

മറ്റു കാര്‍ണിവല്‍ വാര്‍ത്തകള്‍

 ഉത്സവച്ഛായയില്‍ ഡബ്ലിന്‍ മലയാളികളുടെ കാര്‍ണിവല്‍ വര്‍ണ്ണാഭമായി,വടംവലിയിലും ക്രിക്കറ്റിലും പൊരുതി ജയിച്ചത് ലൂക്കന്‍ ടീം http://irishmalayali.com/kani-fi-fi-news/

കേരളീയ വിഭവങ്ങളില്‍ ഫ്രാനസീസിനിഷ്ട്ടം ഉള്ളിവട ! മലയാളികളെ ഒത്തിരി ഇഷ്ട്ടം
 http://irishmalayali.com/minister-visit-to-carnival-news/

 

Scroll To Top