Friday December 15, 2017
Latest Updates

WMF അയര്‍ലണ്ടിന്റെ നേതൃത്വത്തില്‍ ട്രിനിറ്റി കോളജില്‍ കുട്ടികള്‍ക്കായി സൌജന്യ സെമിനാര്‍ 

WMF അയര്‍ലണ്ടിന്റെ നേതൃത്വത്തില്‍ ട്രിനിറ്റി കോളജില്‍ കുട്ടികള്‍ക്കായി സൌജന്യ സെമിനാര്‍ 

ഡബ്ലിന്‍:വേള്‍ഡ് മലയാളി ഫെഡറേഷന്‍ അയര്‍ലണ്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സെപ്ടംബര്‍ 2 ശനിയാഴ്ച രാവിലെ പത്തു മണിമുതല്‍ 12 വരെ കുട്ടികള്‍ക്കായി സൌജന്യ സെമിനാര്‍ ട്രിനിറ്റി കോളേജില്‍ വെച്ച് നടത്തപ്പെടുന്നു.

ലോകമെങ്ങുമുള്ള മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായി വളര്‍ന്നുകൊണ്ടിരിക്കുന്ന WMF ന്റെ അയര്‍ലണ്ട് യൂനിറ്റ് സംഘടിപ്പിക്കുന്ന സെമിനാറില്‍ ഉള്‍പ്പെടുത്തിയിക്കുന്ന വിഷയങ്ങള്‍ .free career work shop,study tips,exam skills, preparing for undergraduate programs എന്നിവയാണ്.

12 വയസ്സിനു മുകളിലുള്ള ഏല്ലാ കുട്ടികള്‍ക്കും ഈ സെമിനാറില്‍ പങ്കെടുക്കാവുന്നതാണ്.പ്രവേശനഫീസ് ഉണ്ടായിരിക്കുന്നതല്ല.

അയര്‍ലണ്ടില്‍ പഠിച്ചു ഉന്നത വിജയം കൈവരിച്ച കുട്ടികളും ,പഠന ശേഷം ഇവിടെ മികച്ച ജോലി കണ്ടെതിയവരും ആണ് ഈ സെമിനാറിന് നേതൃത്വം നല്‍കുന്നത് എന്ന പ്രത്യേകതയും ഈ സെമിനാറിനുണ്ട് ,പഠനത്തിലും മികച്ച ജോലി കണ്ടെത്തുന്നതിലും മികവു പുലര്‍ത്തിയവരുമായി സംവദിക്കാനും അവരുടെ ജീവിതാനുഭവങ്ങളും ,ഉപദേശങ്ങളും അടുത്തറിയാനുമുള്ള ഈ അവസരം പ്രയോജനപ്പെടുത്താന്‍ എല്ലാ കുട്ടികളെയും സ്വാഗതം ചെയ്യുന്നതായി WMF അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
wmfireland@gmail.com
Dr. Benish pailey-0876850067
Joby George-0894451906.
Sachin dev-0871475880.
Beena kayoorickal-0877407170

Scroll To Top