Friday December 09, 2016
Latest Updates

‘ആര്‍ യൂ എ സ്റ്റാര്‍ ?’ഡബ്ല്യൂ.എം.സി നിങ്ങള്‍ക്കായി വേദി ഒരുക്കുന്നു

‘ആര്‍ യൂ എ സ്റ്റാര്‍ ?’ഡബ്ല്യൂ.എം.സി നിങ്ങള്‍ക്കായി വേദി ഒരുക്കുന്നു

ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‍സിന്റെ ആഭിമുഖ്യത്തില്‍ ‘ആര്‍ യൂ എ സ്റ്റാര്‍ ?’ എന്ന ടാലന്റ്റ് ഷോ സംഘടിപ്പിക്കുന്നു. 

ഡിസംബര്‍ 28നു(ഞായര്‍) ബ്യുമോണ്ട് ആര്‍റ്റൈന്‍ റിക്രിയേഷന്‍ സെന്റര്‍ ഹാളില്‍ ഡബ്ലു.എം.സി യുടെ ഈ വര്‍ഷത്തെ ക്രിസ്മസ് പുതുവത്സര ആഘോഷ പരിപാടികളുടെ ഭാഗമായി 16 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായാണ് ‘ആര്‍ യൂ എ സ്റ്റാര്‍ ?’ ടാലെന്റ്‌റ് ഷോ നടത്തുന്നത്.ഇംഗ്ലണ്ടിലെ റിയാലിറ്റി ഷോ ആയ ബ്രിട്ടണ്‍ ഗോട്ട് ടാലന്റിന്റെ മാതൃകയില്‍ അയര്‍ലണ്ടിലെ മലയാളി സമൂഹത്തിനിടയില്‍ ഇതാദ്യമായാണ് ഒരു ടാലന്റ് ഷോ സംഘടിപ്പിക്കുന്നത്.

ഡബ്ല്യൂ .എം.സി യുടെ ‘അപ്‌സര ഫാഷന്‍ ഷോ’, ‘മലയാളി മങ്ക’ തുടങ്ങിയ ജനപ്രീതിയാര്‍ജ്ജിച്ച പരിപാടികളുടെ ആസൂത്രകനായ ഷിന്റോ ബനഡിക്റ്റാണ് ‘ആര്‍ യൂ എ സ്റ്റാര്‍ ?’ ടാലെന്റ്‌റ് ഷോയും അണിയിച്ചൊരുക്കുന്നത്.

ഓഡിഷനിലൂടെയാണ് മത്സരാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്.8 മത്സരാര്‍ഥികള്‍ക്കാണ് ഫൈനല്‍ മത്സരത്തില്‍ പ്രവേശനം ലഭിക്കുക. നൃത്തം, അഭിനയം,ഗാനാലാപനം തുടങ്ങിയ കഴിവുകള്‍ പ്രകടിപ്പിക്കാനുതകുന്ന പരിപാടികള്‍ അവതരിപ്പിക്കാനുള്ള അവസരമാണ് ഫൈനലില്‍ ലഭിക്കുക.ഒറ്റയ്‌ക്കോ ഗ്രൂപ്പ് ആയോ പരിപാടികള്‍ അവതരിപ്പിക്കാം.പരമാവധി അഞ്ച് മിനിറ്റാണ് അവതരണ സമയം അനുവദിക്കുക.

നവംബര്‍ 30 വരെ അപേക്ഷകള്‍ സ്വീകരിക്കും. ഡിസംബര്‍ ആദ്യ ആഴ്ച മുതല്‍ ഓഡിഷനുകള്‍ ആരംഭിക്കും .

വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഷിന്റോ ബനഡിക്റ്റ് (087 693 1425)

Scroll To Top