Sunday December 04, 2016
Latest Updates

ഡബ്ല്യൂ എം സി ക്രിസ്മസ് ആഘോഷം ഡിസംബര്‍ 27 ന് , ഇന്ത്യന്‍ അംബാസിഡര്‍ മുഖ്യാതിഥി

ഡബ്ല്യൂ എം സി ക്രിസ്മസ് ആഘോഷം ഡിസംബര്‍ 27 ന് , ഇന്ത്യന്‍ അംബാസിഡര്‍ മുഖ്യാതിഥി

ഡബ്ലിന്‍: വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങളില്‍ ഇന്ത്യന്‍ അംബാസിഡര്‍ ബഹു. രാധികാ ലാല്‍ ലോകേഷ് മുഖ്യാതിഥിയാകും. ഡബ്ല്യു.എം.സി യുടെ ‘നൃത്താഞ്ജലി & കലോത്സവം 2015’ ന്റെ സമ്മാനവിതരണവും ഇന്ത്യന്‍ അംബാസിഡര്‍ നിര്‍വഹിക്കും.
ഡബ്ല്യു.എം.സി യുടെ ക്രിസ്മസ് പുതുവത്സരാഘോഷം ഡിസംബര്‍ 27, ഞായറാഴ്ച ഗ്രിഫിത്ത് അവന്യുവിലുള്ള ‘Scoil Mhuire National Boys School’ ഹാളിലാണ് ക്രമീകരിച്ചിരിക്കുന്നത്. വൈകിട്ട് 4.00 മണി മുതല്‍ നടക്കുന്ന ചടങ്ങില്‍ ‘നൃത്താഞ്ജലി & കലോത്സവം 2015’ വിജയികള്‍ക്കും, കലാതിലകത്തിനും കലാപ്രതിഭയ്ക്കുമുള്ള ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും അംബാസിഡര്‍ വിതരണം ചെയ്യും.

‘നൃത്താഞ്ജലി & കലോത്സവം 2015’ ലെ മികച്ച ഇനങ്ങള്‍ സ്റ്റേജില്‍ അവതരിപ്പിക്കപ്പെടും.
സാന്താ ക്ലോസിന്റെ സന്ദര്‍ശനം , ക്രിസ്മസ് കാരോള്‍ ഗാനങ്ങള്‍, കോളേജ് വിദ്യാര്‍ഥികളുടെ ടീമിന്റെ ഫ്യൂഷന്‍ കലാ പ്രകടനം തുടങ്ങിയവയും ആഘോഷങ്ങളില്‍ മുഖ്യ ആകര്‍ഷകങ്ങളാവും.

ക്രിസ്മസ് പുതുവത്സരാഘോഷത്തിന്റെ പ്രവേശനം സൗജന്യമായിരിക്കും. ഇന്ത്യന്‍ അംബാസിഡര്‍ പങ്കെടുക്കുന്ന ഈ ചടങ്ങിലേയ്ക്ക് എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നു.
അയര്‍ലണ്ടിലെ എല്ലാ മലയാളികള്‍ക്കും ഡബ്ല്യു.എം.സി അയര്‍ലണ്ട് പ്രോവിന്‌സിന്റെ ക്രിസ്മസ് പുതുവത്സരാശംസകള്‍ നേരുന്നതായി ഭാരവാഹികള്‍ അറിയിച്ചു..

വിഭവ സമൃദ്ധമായ ക്രിസ്മസ് ഡിന്നറിനുള്ള ടിക്കറ്റ് സംഘാടകരില്‍ നിന്നും ലഭ്യമാണ്.

ഡബ്ല്യു.എം.സി വൈസ് ചെയര്‍മാന്‍ ബിനോ ജോസാണ് ക്രിസ്മസ് പുതുവത്സരാഘോഷ ത്തിന്റെ കോഡിനേറ്റര്‍. കൂടുതല്‍ വിവരങ്ങള്‍ക്കും ഫുഡ് കൂപ്പണുകള്‍ക്കും ബാബു ജോസഫ് ,സ്വോഡ്‌സ് (0876694305),കിംഗ് കുമാര്‍ വിജയരാജന്‍ (0872365378), എല്‍ദോ തോമസ് (0871717138) എന്നിവരുമായി എത്രയും വേഗം ബന്ധപ്പെടുക
















Scroll To Top