Monday April 24, 2017
Latest Updates

ഡബ്ല്യൂ.എം.സി അവാര്‍ഡ് മേരി മക്ക്‌കോര്‍മക്കിന് സമ്മാനിച്ചു,വര്‍ണ്ണപ്പൊലിമയില്‍ ക്രിസ്മസ് ആഘോഷം പ്രൗഢഗംഭീരമായി

ഡബ്ല്യൂ.എം.സി അവാര്‍ഡ് മേരി മക്ക്‌കോര്‍മക്കിന് സമ്മാനിച്ചു,വര്‍ണ്ണപ്പൊലിമയില്‍ ക്രിസ്മസ് ആഘോഷം പ്രൗഢഗംഭീരമായി

ഡബ്ലിന്‍: വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ഈ വര്‍ഷത്തെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി അവാര്‍ഡ് (Social Responsibility Award) അസ്സീസി ചാരിറ്റബിള്‍ ഫൌണ്ടേഷന്റെ സ്ഥാപക മേരി മക്ക്‌കോര്‍മക്കിന് സമ്മാനിച്ചു.

ക്രിസ്മസ് പുതുവത്സരാഘോഷത്തില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ഇന്ത്യന്‍ അമ്പാസഡരുടെ പ്രതിനിധി ബെഞ്ചമിന്‍ ബസ്ര(ഫസ്റ്റ് സെക്രട്ടറി) അവാര്‍ഡ് ശില്പവും, ഡബ്ല്യൂ.എം.സി ഗ്ലോബല്‍ പ്രസിഡന്റ് മാത്യു ജേക്കബ് അവാര്‍ഡ് സര്‍ട്ടിഫിക്കറ്റും മേരിയ്ക്ക് സമ്മാനിച്ചു.

അവാര്‍ഡ് സ്വീകരിച്ച മേരി മക്ക്‌കോര്‍മക്കിനെ അയര്‍ലണ്ടിലെ വിവിധ ഇന്ത്യന്‍ സംഘടനകളെ പ്രതിനിധീകരിച്ച്, ബേബി പേരപ്പാടന്‍, ലിങ്ക്വിന്‍സ്റ്റാര്‍ മാത്യു,അഡ്വേ.ബിനു അന്തിനാട്,ഫാ: ജോര്‍ജ്ജ് തങ്കച്ചന്‍ ഡ്രോഗഡ,ജോജി എബ്രഹാം,ജോര്‍ജ് പുറപ്പന്താനം,റെജി കൂട്ടുങ്കല്‍,എന്നിവര്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

ചടങ്ങില്‍ ഡബ്‌ള്യു.എം.സി പ്രസിഡന്റ് ടിജോ മാത്യു സ്വാഗതവും,സെക്രട്ടറി ബാബു ജോസഫ് നന്ദിയും പറഞ്ഞു.

ഡബ്‌ള്യു.എം.സി ക്രിസ്മസ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറി.മധുരവും കേക്കുമായി സാന്തയുടെ വരവ് കുട്ടികളെ ഏറ്റവും ആകര്‍ഷിച്ചു. ബിനോ ജോസ് എഴുതി സംവിധാനം ചെയ്ത , ഡബ്‌ള്യു.എം.സി ടീം അണിയിച്ചൊരുക്കിയ സാമൂഹിക ലഘു നാടകം ‘കാത്തിരിപ്പ്’ ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഡബ്‌ള്യു.എം.സി നൃത്താഞ്ജലി & കലോത്സവ വിജയികള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും , കലാതിലക പട്ടം നേടിയ സപ്താ രാമന്‍ നമ്പൂതിരിക്കും, സ്വരാ രാമന്‍ നമ്പൂതിരിയ്ക്കുമുള്ള പ്രത്യേക ട്രോഫികളും ഡബ്ല്യൂ.എം.സി ഗ്ലോബല്‍ പ്രസിഡന്റ് ശ്രീ. മാത്യു ജേക്കബ് ചടങ്ങില്‍ സമ്മാനിച്ചു.

തുടര്‍ന്ന് വിഭവ സമൃദ്ധമായ ക്രിസ്മസ് വിരുന്നോടെ ആഘോഷങ്ങള്‍ സമാപിച്ചു.

Scroll To Top