Sunday September 24, 2017
Latest Updates

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫാ ആന്റണി നല്ലുകുന്നേലിന് യാത്രയയപ്പ് നല്‍കുന്നു

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫാ ആന്റണി നല്ലുകുന്നേലിന് യാത്രയയപ്പ് നല്‍കുന്നു

ഡബ്ലിന്‍; വേള്‍ഡ് മലയാളി കൗണ്‍സില്‍ മുഖപത്രമായ തൂലികയുടെ മാനേജിംഗ്എഡിറ്ററും, കൗണ്‍സില്‍ ഉപദേഷ്ടാവുമായ ഫാ ഡോ ആന്റണി നല്ലുകുന്നേലിന് അയര്‍ലണ്ട് പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കുന്നു.ഫെയര്‍വ്യൂ പള്ളിവികാരിയായ ഫാ ആന്റണി റോമിലേക്കാണ് സ്ഥലംമാറുന്നത്.

മെയ് 31 (ഞായര്‍)രാത്രി എട്ടിന് ക്ലോണ്ടാന്‍കിന്‍ അരോമ റെസ്‌റ്റോറന്റിലാണ് യാത്രയയപ്പ് നല്‍കുന്നത്. ചെയര്‍മാന്‍ ബിജു ഇടക്കുന്നത്ത് അധ്യക്ഷത വഹിക്കും. പ്രസിഡന്റ് ദിപു ശ്രീധര്‍,സെക്രട്ടറി മാര്‍ട്ടിന്‍ സ്‌കറിയാ പുലിക്കുന്നേല്‍,ട്രഷറര്‍ തോമസ് മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ രാജു കുന്നക്കാട്ട്, യൂറോപ്പ് റീജിയണ്‍ ചെയര്‍മാന്‍ ഷൈബു കൊച്ചിന്‍ മറ്റ് ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ബിജു പള്ളിക്കര 0873245756
സണ്ണി ഇളംകുളത്ത് 0872746830
റിപ്പോര്‍ട്ട്: മാത്യൂസ് ചേലക്കല്‍

Scroll To Top