Friday December 02, 2016
Latest Updates

എല്‍ദോ പി. തോമസിന് ഡബ്ല്യു.എം.സി യാത്രയയപ്പ് നല്കി

എല്‍ദോ പി. തോമസിന് ഡബ്ല്യു.എം.സി യാത്രയയപ്പ് നല്കി

ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സ് പ്രസിഡണ്ട് എല്‍ദോ പി. തോമസിന് ഡബ്ല്യു.എം.സിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി. ഓസ്‌ട്രേലിയയിലേയ്ക്ക് കുടിയേറുന്ന എല്‍ദോയ്ക്കും കുടുംബത്തിനും സാന്‍ട്രിയിലൊരുക്കിയ ചടങ്ങില്‍ ജോണ്‍ ചാക്കോ , ബാബു ജോസഫ് , സില്‍വിയ അനിത്ത് എന്നിവര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. തുടര്‍ന്ന് സൈലോ സാം,തോമസ് വര്‍ഗീസ് , അനിത്ത് എം. ചാക്കോ, കിംഗ് കുമാര്‍ വിജയരാജന്‍ , സെറിന്‍ ഫിലിപ്പ് , സാം ചെറിയാന്‍ , ഷിജുമോന്‍ ചാക്കോ, സാബു കല്ലുങ്ങല്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.EL4 EL2 EL3

ഡബ്ല്യു.എം.സി യുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളില്‍ എല്‍ദോ ചെയ്ത സേവനങ്ങള്‍ പ്രസംഗകര്‍ ഓര്‍മ്മിപ്പിക്കുകയും അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ ഭാവുകങ്ങളും നേരുകയും ചെയ്തു.

എല്‍ദോയുടെയും കുടുംബത്തിന്റെയും നന്ദി പ്രകാശനത്തോടെ ചടങ്ങുകള്‍ സമാപിച്ചു

Scroll To Top