Thursday December 08, 2016
Latest Updates

നൃത്താഞ്ജലി & കലോത്സവം ഫലങ്ങള്‍ പ്രഖ്യാപിച്ചു, സപ്തയ്ക്കും സ്വരയ്ക്കും കലാതിലക പട്ടം

നൃത്താഞ്ജലി & കലോത്സവം ഫലങ്ങള്‍ പ്രഖ്യാപിച്ചു, സപ്തയ്ക്കും സ്വരയ്ക്കും കലാതിലക പട്ടം

ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ ഈ വര്‍ഷത്തെ ‘നൃത്താഞ്ജലി & കലോത്സവ’ത്തിന് തിരശീല വീണു. അയര്‍ലണ്ടിലെ ഇന്ത്യന്‍ വംശജരായ ബാല-കൗമാര പ്രതിഭകളുടെ കലാ മാമാങ്കം രണ്ടു ദിവസങ്ങളിലായി ഗ്രിഫിത്ത് അവന്യു സ്‌കൂള്‍ ഹാളിലാണ് അരങ്ങേറിയത്.

രണ്ടു ദിവസങ്ങളിലായി നൂറിലധികം കുട്ടികളാണ് വിവിധ ഇനങ്ങളില്‍ മത്സരിച്ചത്. ആദ്യ ദിവസം, വെള്ളിയാഴ്ച (4 നവംബര്‍ ) നൃത്ത ഇനങ്ങള്‍ രാവിലെ മുതല്‍ അരങ്ങേറി. വൈകിട്ട് 4 – മണിക്ക് ഡബ്ലിന്‍ ലോര്‍ഡ് മേയറുടെ പ്രതിനിധി കൗണ്‍സിലര്‍ നോയ്ലീന്‍ റെയ്ലി നിലവിളക്ക് കൊളുത്തി ഔദ്യോഗിക ഉത്ഘാടനം നിര്‍വഹിച്ചു. ഡബ്ല്യൂ.എം.സി ചെയര്‍മാന്‍ ജോണ്‍ ചാക്കോ ചടങ്ങില്‍ സ്വാഗതം അറിയിക്കുകയും, സെക്രട്ടറി ബാബു ജോസഫ് നന്ദി അറിയിക്കുകയും ചെയ്തു. മേയര്‍ക്കുള്ള ഉപഹാരം പ്രസിഡന്റ് . ടിജോ മാത്യു സമ്മാനിക്കുകയും ചെയ്തു. സില്‍വിയ അനിത്തും , സൂസന്‍ ജോര്‍ജ്ജും ചേര്‍ന്നാണ് രണ്ടു ദിവസത്തെ പരിപാടികളുടെ അവതാരകരായത്.

മത്സരങ്ങളുടെ ഫലങ്ങള്‍ നൃത്താഞ്ജലി വെബ്‌സൈറ്റില്‍ ലഭ്യമാണ്. http://www.nrithanjali.com/misc/results2016.php

സിനിമാറ്റിക് നൃത്തം, കഥ പറച്ചില്‍,കരോക്കെ സോങ് എന്നിവയില്‍ ഒന്നാം സ്ഥാനവും കളറിംഗ്, ആക്ഷന്‍ സോങ് എന്നിവയില്‍ രണ്ടാം സ്ഥാനവും, ഫാന്‍സി ഡ്രെസ്സില്‍ മൂന്നാം സ്ഥാനവും നേടി ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ ലഭിച്ച സ്വര രാമന്‍ നമ്പൂതിരിയാണ് സബ്-ജൂനിയര്‍ വിഭാഗത്തില്‍ കലാതിലകമായത്.

ഭരതനാട്യം, മോഹിനിയാട്ടം,കവിത പാരായണം എന്നിവയില്‍ ഒന്നാം സ്ഥാനവും, കുച്ചിപ്പുടി,സിനിമാറ്റിക് നൃത്തം എന്നിവയില്‍ രണ്ടാം സ്ഥാനവും, നാടന്‍ പാട്ടില്‍ മൂന്നാം സ്ഥാനവും നേടിയാണ് സപ്ത രാമന്‍ നമ്പൂതിരി തുടര്‍ച്ചയായി സീനിയര്‍ വിഭാഗം കലാതിലക പട്ടം നേടിയത്.

ഈ വര്‍ഷത്തെ നൃത്താഞ്ജലി & കലോത്സവം വമ്പിച്ച വിജയമാക്കിയ മത്സരാര്‍ത്ഥികളോടും അവരുടെ മാതാപിതാക്കളോടും , വിധികര്‍ത്താക്കളോടും ഡബ്ല്യൂ.എം.സി അയര്‍ലന്‍ഡ് എക്‌സിക്യൂട്ടീവ് കൌണ്‍സില്‍ നന്ദി അറിയിച്ചു.

ഈ വര്‍ഷത്തെ പ്രത്യേക ഇനങ്ങളായിരുന്ന നാടന്‍പാട്ടും, മലയാളം കത്തെഴുത്തും അക്ഷരമെഴുത്തും പങ്കാളിത്തം കൊണ്ട് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു .
വരും ദിവസങ്ങളില്‍ സമ്മാനം നേടിയ കത്തുകള്‍ പ്രസിദ്ധീകരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.wmcewju

Scroll To Top