Friday December 09, 2016
Latest Updates

ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‍സിന്റെ ഈ വര്‍ഷത്തെ പ്രധാന പരിപാടികള്‍ പ്രഖ്യാപിച്ചു 

ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‍സിന്റെ ഈ വര്‍ഷത്തെ പ്രധാന പരിപാടികള്‍ പ്രഖ്യാപിച്ചു 

ഡബ്ല്യു.എം.സി യുടെ ‘നൃത്താഞ്ജലി & കലോത്സവം 2015’ (Dublin International Arts Festival for people of Indian origin) ,31 ഒക്ടോബര്‍ (ശനി), 1 നവംബര്‍ (ഞായര്‍) തീയതികളില്‍ ഗ്രിഫിത്ത് അവന്യുവിലുള്ള ‘Scoil Mhuire National Boys School’ വേദിയില്‍ അരങ്ങേറും.

കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി കേരളത്തിലെ സ്‌കൂള്‍ യുവജനോത്സവ മാതൃകയില്‍ അരങ്ങേറുന്ന മത്സരങ്ങളില്‍ ഇത്തവണ ലോകമെമ്പാടു മുള്ള ഇന്ത്യന്‍ വംശജരായ കുട്ടികള്‍ക്കും പങ്കെടുക്കാന്‍ അവസരം ഉണ്ടാകും.ഡബ്ല്യു.എം.സിയുടെ എക്‌സിക്യൂട്ടീവ് കൌണ്‍സില്‍ അംഗമായ സെറിന്‍ ഫിലിപ്പ് ആണ് ഈ വര്‍ഷത്തെ ‘നൃത്താഞ്ജലി & കലോത്സവം 2015’ ന്റെ കോര്‍ഡിനേറ്റര്‍. 

ഡബ്ല്യു.എം.സി യുടെ ‘ക്രിസ്തുമസ് പുതുവത്സരാഘോഷവും’ ‘നൃത്താഞ്ജലി & കലോത്സവം 2015’ സമ്മാന വിതരണവും 27 ഡിസംബര്‍ (ഞായര്‍) ന് ഗ്രിഫിത്ത് അവന്യുവിലുള്ള ‘Scoil Mhuire National Boys School’ വേദിയില്‍ നടത്തപ്പെടുന്നതാണ്. ഡബ്ല്യു.എം.സിയുടെ എക്‌സി ക്യൂട്ടീവ് കൌണ്‍സില്‍ അംഗമായ ബിനോ ജോസ് ആണ് ഈ വര്‍ഷത്തെ ‘ ‘ക്രിസ്തുമസ് പുതുവത്സരാഘോഷ’ ത്തിന്റെ കോര്‍ഡിനേറ്റര്‍. 

ഡബ്ല്യു.എം.സി യുടെ ഓണം,സമ്മര്‍ ഫണ്‍ഡേ, ഫാമിലി ടൂര്‍ തുടങ്ങിയവയുടെ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കും.

ഡബ്ല്യു.എം.സി യുടെ മുന്‍ വര്‍ഷങ്ങളിലെ എല്ലാ പരിപാടികളോടും നിര്‍ലോഭമായി സഹകരിച്ച അയര്‍ലണ്ടിലെ എല്ലാ മലയാളികള്‍ക്കും നന്ദി രേഖപ്പെടുത്തുന്നതിനൊപ്പം തുടര്‍ന്നും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായി സംഘാടകര്‍ അറിയിച്ചു 

Scroll To Top