Friday May 26, 2017
Latest Updates

ഡിസംബര്‍ ഒന്നിന് വേള്‍ഡ് മലയാളി കൌണ്‍സില്‍ ഐക്യസമ്മേളനം 

ഡിസംബര്‍ ഒന്നിന് വേള്‍ഡ് മലയാളി കൌണ്‍സില്‍ ഐക്യസമ്മേളനം 

തിരുവനന്തപുരം: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡിസംബര്‍ ഒന്ന് ‘വിശ്വമലയാളി ഐക്യദിനമായി ‘ ആഘോഷിക്കുന്നു. രണ്ടായി ഭിന്നിച്ചു നിന്ന സംഘടനകള്‍ ഒന്നിക്കുന്നതിന്റെ ഭാഗമായാണ് ആഘോഷമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വൈകിട്ട് 4.30ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഐക്യദിനം ഉദ്ഘാടനം ചെയ്യും.

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.സി. ജോസഫ്, ഷിബു ബേബിജോണ്‍, എം.എ. ബേബി എം.എല്‍.എ, മുന്‍ കേന്ദ്ര മന്ത്രി ഒ. രാജഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

20 വര്‍ഷം മുമ്പ് അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ തുടങ്ങിയ വേള്‍ഡ് മലയാളി കൗണ്‍സില്‍ 50 ലേറെ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഭാരവാഹികളായ ഐസക് പട്ടാണിപ്പറമ്പില്‍, സോമന്‍ ബേബി, ജോര്‍ജ് കുളങ്ങര തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
അയര്‍ലണ്ട് പ്രൊവിന്‍സിനെ പ്രതിനിധീകരിച്ച് ഗ്‌ളോബല്‍ വൈസ് ചെയര്‍മാന്‍ രാജു കുന്നക്കാട്ട് ഐക്യസമ്മേളനത്തില്‍ പങ്കെടുക്കും.



Scroll To Top