Friday December 09, 2016
Latest Updates

വേള്‍ഡ് മലയാളീ കൌണ്‍സില്‍ നൃത്താഞ്ജലി & കലോത്സവം 2015:ഒരുക്കങ്ങള്‍ ആരംഭിച്ചു

വേള്‍ഡ് മലയാളീ കൌണ്‍സില്‍  നൃത്താഞ്ജലി & കലോത്സവം 2015:ഒരുക്കങ്ങള്‍ ആരംഭിച്ചു

ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ ഈ വര്‍ഷത്തെ ‘നൃത്താഞ്ജലി & കലോത്സവം 2015’ന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു.

ഡബ്ല്യു.എം.സി യുടെ ‘നൃത്താഞ്ജലി & കലോത്സവം 2015’ (Dublin International Arts Festival for people of Indian origin) , 31 ഒക്ടോബര്‍ (ശനി), 1 നവംബര്‍ (ഞായര്‍) തീയതികളില്‍ ഗ്രിഫിത്ത് അവന്യുവിലുള്ള ‘Scoil Mhuire National Boys School’ വേദിയില്‍ അരങ്ങേറും.

കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി കേരളത്തിലെ സ്‌കൂള്‍ യുവജനോത്സവ മാതൃകയില്‍ അരങ്ങേറുന്ന 
മത്സരങ്ങളില്‍ ഇത്തവണ ലോകമെമ്പാടുമുള്ള ഇന്ത്യന്‍ വംശജരായ കുട്ടികള്‍ക്കും പങ്കെടുക്കാന്‍ അവസരം ഉണ്ടാകും. 

മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 15നു ആരംഭിക്കും.

ഡബ്ല്യു.എം.സിയുടെ എക്‌സിക്യൂട്ടീവ് കൌണ്‍സില്‍ അംഗമായ സെറിന്‍ ഫിലിപ്പ് ആണ് ഈ വര്‍ഷത്തെ ‘നൃത്താഞ്ജലി & കലോത്സവം 2015’ ന്റെ കോര്‍ഡിനേറ്റര്‍. 

വിവരങ്ങള്‍ക്ക്:
കിംഗ് കുമാര്‍ വിജയരാജന്‍ : 087 2365378
സെറിന്‍ ഫിലിപ്പ്: 087 9646100

Scroll To Top