Saturday December 03, 2016
Latest Updates

കലയുടെ കേളികൊട്ടുണര്‍ത്തി ഡബ്ല്യു.എം.സി ‘കലോല്‍സവം’ ഇന്ന് ഗ്രിഫിത്ത് അവന്യൂവില്‍ 

കലയുടെ കേളികൊട്ടുണര്‍ത്തി ഡബ്ല്യു.എം.സി ‘കലോല്‍സവം’ ഇന്ന് ഗ്രിഫിത്ത് അവന്യൂവില്‍ 

ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‍സിന്റെ ഈ വര്‍ഷത്തെ കലോത്സവം നാളെ രാവിലെ ഒന്‍പതു മണിക്ക് ആരംഭിക്കും. ഡബ്ലിന്‍ 9ലെ ഗ്രിഫിത്ത് അവന്യുവിലുള്ള സെന്റ് വിന്‍സെന്റ് ഡി പോള്‍സ് ഗേള്‍സ് സ്‌കൂളിലാണ് മത്സരങ്ങളുടെ വേദി ഒരുക്കിയിരിക്കുന്നത്.അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ബാല കൗമാര പ്രതിഭകള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കും. 

സബ്ജൂനിയര്‍ ,ജൂനിയര്‍ വിഭാഗങ്ങളുടെ കളറിംഗ് മത്സരവും, സീനിയര്‍ വിഭാഗത്തിന്റെ പെന്‍സില്‍ ചിത്ര രചന മത്സരവുമാണ് ആദ്യം നടക്കുക. 

തുടര്‍ന്ന് താഴെ പറയുന്ന ക്രമത്തില്‍ മത്സരങ്ങള്‍ നടക്കും.

പെന്‍സില്‍ ചിത്ര രചന ജൂനിയര്‍ (സ്റ്റേജ് രണ്ട്),
ലളിത ഗാനം സീനിയര്‍ (സ്റ്റേജ് ഒന്ന് ), 
ലളിത ഗാനം ജൂനിയര്‍ ,
ദേശീയ ഗാനം ജൂനിയര്‍ ,
ദേശീയ ഗാനം സീനിയര്‍ ,
ആക്ഷന്‍ സോങ്ങ് സബ് ജൂനിയര്‍ ,
കഥ പറച്ചില്‍ സബ് ജൂനിയര്‍ ,
കവിതാ പാരായണം ജൂനിയര്‍ ,
കവിതാ പാരായണം സീനിയര്‍ , 
മലയാളം പ്രസംഗം ജൂനിയര്‍ ,
മലയാളം പ്രസംഗം സീനിയര്‍ ,
ഇംഗ്ലീഷ് പ്രസംഗം ജൂനിയര്‍ ,
ഇംഗ്ലീഷ് പ്രസംഗം സീനിയര്‍ , 
മോണോ ആക്ട് ജൂനിയര്‍ ,
മോണോ ആക്ട് സീനിയര്‍ ,
പ്രശ്ചന്ന വേഷം സബ് ജൂനിയര്‍ ,
പ്രശ്ചന്നവേഷം ജൂനിയര്‍ ,
പ്രശ്ചന്നവേഷം സീനിയര്‍ 

ഡബ്ല്യൂ . എം. സി അയര്‍ലണ്ട് പ്രോവിന്‍സിന്റെ പ്രസിഡന്റ് കിംഗ് കുമാര്‍ വിജയരാജനാണ് ‘കലോത്സവം & നൃത്താഞ്ജലി സീസണ്‍ 5’ ന്റെ കോര്‍ഡിനേറ്റര്‍ (0872365378). 

വിവരങ്ങള്‍ക്ക് :
സില്‍വിയ അനിത്ത് (കള്‍ച്ചറല്‍ സെക്രട്ടറി 0877739792),
ബിലിന്‍ തോമസ് ( അസ്സോസിയേറ്റ് സെക്രട്ടറി 0876552055),
സെറിന്‍ ഫിലിപ്പ് (എക്‌സിക്യൂട്ടീവ് കമ്മറ്റി 0879646100)

Scroll To Top