Saturday December 03, 2016
Latest Updates

ഉത്സവച്ഛായയില്‍ ഡബ്ല്യൂ എം സി കലോത്സവം,ബാല-കൗമാരോത്സവത്തിന് ഡബ്ലിനില്‍ വര്‍ണ്ണാഭമായ സമാപനം

ഉത്സവച്ഛായയില്‍ ഡബ്ല്യൂ എം സി കലോത്സവം,ബാല-കൗമാരോത്സവത്തിന് ഡബ്ലിനില്‍ വര്‍ണ്ണാഭമായ സമാപനം

 ഡബ്ലിന്‍: അയര്‍ലണ്ടിലെ വളരുന്ന തലമുറയ്ക്ക് കലയുടെ കളിവേദികളില്‍ ഉത്സവലഹരിയൊരുക്കി വേള്‍ഡ് മലയാളി കൌണ്‍സില്‍ ഡബ്ലിനില്‍ ഒരുക്കിയ രണ്ടു ദിവസം നീണ്ട കലോത്സവത്തിന് വര്‍ണ്ണപകിട്ടാര്‍ന്ന സമാപനം.nru  9

ആവേശനിര്‍ഭരമായ അന്തരീക്ഷത്തില്‍ നിറഞ്ഞ സദസിന് മുമ്പിലൊരുക്കിയ ബാല കൗമാരതാരങ്ങളുടെ കലാമത്സരങ്ങള്‍ കാണാന്‍ നിരവധിപ്പേരാണ് ഡബ്ലിന്‍ ഗ്രിഫിത്ത് അവന്യുവിലുള്ള നാഷണല്‍ ബോയ്‌സ് സ്‌കൂളിലേയ്ക്ക് ഒഴുകിയെത്തിയത്.

ശനിയാഴ്ച്ച രാവിലെ ആരംഭിച്ച നൃത്താഞ്ജലി മത്സരങ്ങള്‍ അയര്‍ലണ്ട് ഇതേവരെ കണ്ട ഏറ്റവും നിലവാരമുളള കലാവേദികയായി മാറി.ഭരതനാട്യം, കുച്ചിപ്പുടി.മോഹിനിയാട്ടം,നാടോടി നൃത്തം,സിനിമാറ്റിക്ക് ഡാന്‍സ്,ഗ്രൂപ്പ് ഡാന്‍സ് എന്നിവയിലെല്ലാം മത്സരസ്വഭാവത്തിലുപരിയായി നൃത്തഭാവങ്ങളുടെ തനതു വൈദഗ്ദ്യത്തിന്റെ ചടുലചുവടുകള്‍ ഉയര്‍ന്നുകാണാമായിരുന്നു.

ഡബ്ലിന്‍ മേയറുടെ പ്രതിനിധി കലോത്സവം ഉദ്ഘാടനം ചെയ്തു,രാത്രി വൈകും വരെ മത്സരങ്ങള്‍ തുടര്‍ന്നു.
ഞായറാഴ്ച്ച കലാ സാഹിത്യ മത്സരങ്ങളും,മോണോ ആക്റ്റ് അടക്കമുള്ള മത്സരങ്ങളും നടത്തപ്പെട്ടു.പ്രതിഭകളുടെ മാറ്റുരച്ച അസാധാരണ പ്രകടനം വിസ്മയകരമായിരുന്നു.

ഇന്നലെ രാത്രി 8 മണിയോടെ കലോത്സവത്തിന് കൊടിയിറങ്ങും വരെ നിറഞ്ഞ ആഹ്‌ളാദത്തോടെ ഡബ്ലിനിലെ ജനത ഏറ്റുവാങ്ങിയ നിറപകിട്ടാര്‍ന്ന ഉത്സവമായി മാറി വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ഈ വര്‍ഷത്തെ കലോത്സവം.nru 13nru 14nru 12nru 3nru 7nru15 nru 10nru 6

Scroll To Top