Friday December 09, 2016
Latest Updates

ഹന്നയും,സപ്തയും കലാതിലകം ; ‘നൃത്താഞ്ജലി & കലോത്സവം 2015’ ലെ വ്യക്തിഗത ഗ്രേഡുകളും പ്രസിദ്ധീകരിച്ചു

ഹന്നയും,സപ്തയും കലാതിലകം ; ‘നൃത്താഞ്ജലി & കലോത്സവം 2015’ ലെ വ്യക്തിഗത ഗ്രേഡുകളും പ്രസിദ്ധീകരിച്ചു

ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ ‘നൃത്താഞ്ജലി & കലോത്സവം2015’ ലെ സബ്ജൂനിയര്‍ വിഭാഗത്തില്‍ ഹന്നാ മിറിയം ജോസും , സീനിയര്‍ വിഭാഗത്തില്‍ സപ്താ രാമന്‍ നമ്പൂതിരിയും കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടു.

സിനിമാറ്റിക്ക് ഡാന്‍സ്,ഫാന്‍സി ഡ്രസ്സ് മത്സരങ്ങളില്‍ ഒന്നാം സ്ഥാനവും , കഥ പറച്ചിലില്‍ മൂന്നാം സ്ഥാനവും നേടിയാണ് ഹന്ന കലാതിലകമായപ്പോള്‍,
നാടോടി നൃത്തം, പെന്‍സില്‍ ഡ്രോയിംഗ്, മോണോ ആക്ട് ,കവിതാ പാരായണം എന്നിവയില്‍ ഒന്നാം സ്ഥാനവും , മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയില രണ്ടാം സ്ഥാനം , സിനിമാറ്റിക്ക് ഡാന്‍സില്‍ മൂന്നാം സ്ഥാനവും നേടിയാണ് സപ്താ രാമന്‍ കലതിലകമായത്.

എല്ലാ മത്സരങ്ങളുടെയും വ്യക്തിഗത ഗ്രേഡ് നൃത്താഞ്ജലി 2015 വെബ്‌സൈറ്റില്‍ ലഭ്യമാണ്. http://www.nrithanjali2015.com/

മത്സരങ്ങളുടെ കൂടുതല്‍ ചിത്രങ്ങളും നൃത്താഞ്ജലി വെബ്‌സൈറ്റിലെ ഗാലറിയിൽ   ലഭ്യമാണ്.

Scroll To Top