Thursday December 08, 2016
Latest Updates

അയര്‍ലണ്ടില്‍ താമസിക്കുന്ന പേരകുട്ടി കേരളത്തിലുള്ള മുത്തശ്ശിക്ക് ഒരു കത്തയച്ചാല്‍ അതെങ്ങനെയാവും?

അയര്‍ലണ്ടില്‍ താമസിക്കുന്ന പേരകുട്ടി കേരളത്തിലുള്ള മുത്തശ്ശിക്ക് ഒരു കത്തയച്ചാല്‍ അതെങ്ങനെയാവും?

ഡബ്ലിന്‍: നവംബര്‍ 4,5 (വെള്ളി, ശനി) തീയതികളിലായി നടത്തപ്പെടുന്ന വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ ‘നൃത്താഞ്ജലി & കലോത്സവ’ത്തിലെ പ്രസംഗത്തിനും മലയാളം കത്തെഴുത്തിനുമുള്ള വിഷയങ്ങള്‍ പ്രഖ്യാപിച്ചു.
ജൂനിയര്‍ വിഭാഗം പ്രസംഗം (ഇംഗ്ലീഷ് & മലയാളം ) :
വിഷയം :’ലോക സമാധാനം / World Peace’.
സീനിയര്‍ വിഭാഗം പ്രസംഗം: (ഇംഗ്ലീഷ് & മലയാളം ).
വിഷയം : ‘ആഗോള താപനം / Global Warming ‘

സീനിയര്‍ വിഭാഗം കത്തെഴുത്ത് (മലയാളം) 
നിബന്ധകള്‍ ചുവടെ:
വിഷയം : ‘മുത്തശ്ശിക്കൊരു കത്ത് ‘
1.അയര്‍ലണ്ടില്‍ താമസിക്കുന്ന ഒരു കുട്ടി നാട്ടിലുള്ള തന്റെ മുത്തശ്ശിക്കോ മുത്തശ്ശനോ ഒരു കത്തയക്കുന്നതാണ് പശ്ചാത്തലമാക്കേണ്ടത്..
2.പരമാവധി സമയം 30 മിനിറ്റ്.
3.ഇത് ഒരു യഥാര്‍ത്ഥ കത്തിന്റെ മാതൃകയില്‍ ഉള്ളതാവണം
അതായത് -അഭിസംബോധന , ആമുഖം ,പ്രധാന വിഷയം ,ഉപസംഹാരം തുടങ്ങിയ കാര്യങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കണം.

4.മൂല്യനിര്‍ണ്ണയത്തില്‍ കൈയക്ഷരം പദ പ്രയോഗരീതി തുടങ്ങിയ കാര്യങ്ങളും പരിഗണിക്കുന്നതാണ്.

അയര്‍ലണ്ടിലെ മലയാളി സമൂഹം ഒരുക്കുന്ന ഏറ്റവും വലിയ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.എല്ലാ ഇന്ത്യന്‍ വംശജര്‍ക്കും പങ്കെടുക്കാവുന്ന കലോത്സവം ആസ്വാദകരുടെ എണ്ണം കൊണ്ടും ഇക്കൊല്ലം ശ്രദ്ധേയമാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.

നൃത്തനൃത്ത്യങ്ങളും സാഹിത്യ രചന മത്സരങ്ങളുമായി കണ്ണിനും കരളിനും ഉത്സവമേകുന്ന കലോത്സവ നഗരിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകസമിതി അറിയിച്ചു.

Scroll To Top