Sunday September 24, 2017
Latest Updates

‘നൃത്താഞ്ജലി & കലോത്സവം 2016’- പ്രൊമോ വീഡിയോ

‘നൃത്താഞ്ജലി & കലോത്സവം 2016’- പ്രൊമോ വീഡിയോ

ഡബ്ലിന്‍: നവംബര്‍ 4,5 (വെള്ളി, ശനി) തീയതികളിലായി നടത്തപ്പെടുന്ന വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ ‘നൃത്താഞ്ജലി & കലോത്സവ’ത്തിന്റെ പ്രോമോ വീഡിയോ പുറത്തിറങ്ങി.
സ്‌കൂള്‍ യുവജനോത്സവ മാതൃകയില്‍ ഇന്ത്യന്‍ വംശജരായ കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന നൃത്ത-നൃത്തേതര ഇനങ്ങള്‍ ഉള്‍പ്പെട്ട മത്സരങ്ങള്‍ രണ്ടു ദിവസമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. നൃത്ത ഇനങ്ങള്‍ ആദ്യ ദിവസമായ വെള്ളിയാഴ്ചയും നൃത്തേതര ഇനങ്ങള്‍ രണ്ടാം ദിവസമായ ശനിയാഴ്ചയുമാണ് നടക്കുക.
നൃത്താഞ്ജലി വെബ്‌സൈറ്റിലൂടെയാണ് മത്സരങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് ,പേപാല്‍ തുടങ്ങിയവ ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ ഫീസ് അടയ്ക്കാനുള്ള സൗകര്യം ഉണ്ട്. ഒക്ടോബര് 15 വരെ രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യം ഉണ്ടാവും.

http://www.nrithanjali.com

Scroll To Top