Sunday December 11, 2016
Latest Updates

കലാഭവന്‍ മണിയുടെ സ്മരണയില്‍ നാടന്‍ പാട്ട് , മലയാളം കത്തെഴുത്ത്, അക്ഷരമെഴുത്ത് ; ഡബ്‌ള്യു.എം.സി കലോത്സവം പുതുമകളോടെ

കലാഭവന്‍ മണിയുടെ സ്മരണയില്‍ നാടന്‍ പാട്ട് , മലയാളം കത്തെഴുത്ത്, അക്ഷരമെഴുത്ത് ; ഡബ്‌ള്യു.എം.സി കലോത്സവം പുതുമകളോടെ

ഡബ്ലിന്‍:കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ ഒരു വേറിട്ട സാന്നിധ്യം തന്നെയായിരുന്ന അനുഗ്രഹീത കലാകാരന്‍ കലാഭവന്‍ മണിയുടെ സ്മരണയില്‍ ഇത്തവണ ഡബ്‌ള്യു.എം.സി കലോത്സവത്തില്‍ നാടന്‍ പാട്ട് മത്സരം നടത്തുന്നു. ഒപ്പം പ്രവാസ ജീവിതത്തില്‍ പുതിയ തലമുറയ്ക്ക് അന്യമാവുന്ന മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനായി സീനിയര്‍ വിഭാഗത്തില്‍ മലയാളത്തിലുള്ള കത്തെഴുത്തും, ജൂനിയര്‍ വിഭാഗത്തില്‍ മലയാളം അക്ഷരമെഴുത്തും ഈ വര്‍ഷം പുതിയ മത്സര ഇനങ്ങളാകുന്നു.മലയാളം അക്ഷരമെഴുത്തില്‍ എ,ബി ഗ്രേഡുകള്‍ നേടുന്ന എല്ലാ മത്സരാര്‍ത്ഥികള്‍ക്കും പ്രത്യേക പ്രോത്സാഹന സമ്മാനം ഉണ്ടാവും.
മലയാളം അക്ഷരമെഴുത്തില്‍ എ,ബി ഗ്രേഡുകള്‍ നേടുന്ന എല്ലാ മത്സരാര്‍ത്ഥികള്‍ക്കും പ്രത്യേക പ്രോത്സാഹന സമ്മാനം ഉണ്ടാവും.

മലയാളത്തിലുള്ള കത്തെഴുത്തിന്റെ വിഷയം പ്രസംഗ വിഷയത്തോടൊപ്പം ഒക്ടോബര്‍ 16 -ന് പ്രഖ്യാപിക്കും.

ഡബ്ല്യു.എം.സി യുടെ ‘നൃത്താഞ്ജലി & കലോത്സവം 2016 ‘ (Dublin International Arts Festival for people of Indian origin) , നവംബര്‍ 4,5 (വെള്ളി,ശനി ) തീയതികളില്‍ ഗ്രിഫിത്ത് അവന്യുവിലുള്ള ‘Scoil Mhuire National Boys School’ – വേദിയില്‍ അരങ്ങേറും.

മത്സരങ്ങളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ ആദ്യ വാരത്തില്‍ ആരംഭിക്കും.

മത്സരങ്ങളുടെ നിബന്ധനകള്‍, നിയമങ്ങള്‍, മുന്‍വര്‍ഷങ്ങളിലെ മത്സരങ്ങളുടെ ചിത്രങ്ങള്‍ തുടങ്ങിവയവ നൃത്താഞ്ജലി വെബ്സൈറ്റില്‍ ലഭ്യമാണ്.www.nrithanjali.com

Scroll To Top