Saturday December 10, 2016
Latest Updates

നാളത്തെ താരങ്ങളോടൊപ്പം ഇത്തിരി നേരം,ഇവര്‍ ഐറിഷ് മലയാളികളുടെ അഭിമാനം! 

നാളത്തെ താരങ്ങളോടൊപ്പം ഇത്തിരി നേരം,ഇവര്‍ ഐറിഷ് മലയാളികളുടെ അഭിമാനം! 

അയര്‍ലണ്ടിലെ കലാസാംസ്‌കാരിക സാമുഹിക സംഘടനകള്‍ കലാകാരന്‍മാരുടേയും കലാകാരികളുടെയും കഴിവുകള്‍ പുറത്തുകൊണ്ടുവരുന്നതിന് ഒരു സുപ്രധാന കഴിവാണ് വഹിക്കുന്നത് എന്ന് നിസംശയം പറയാം.കൊച്ചുകുട്ടികള്‍ തുടങ്ങി യുവത്വത്തിലേക്ക് കടക്കാന്‍ ഒരുങ്ങുന്നവര്‍ വരെയുള്ള ഇവരുടെ പ്രകടനം ആരും അതിശയിച്ചു പോകും വിധമാണ് എന്ന് പല വേദികളിലും അയര്‍ലണ്ടിലെ മലയാളികള്‍ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ് 

കുരുന്നുകളെ പ്രോത്സാഹിപ്പിക്കുന്ന ജാതിമതഭേദമന്യേ ചെറുതും വലുതുമായ അയര്‍ലണ്ടിലെ എല്ലാ ക്ലബുകളും സംഘടനകളും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.കേരളത്തിലാണെങ്കില്‍ യുവജനോത്സവ വേദികളിലുടെ ഇക്കുട്ടര്‍ക്ക് മാറ്റുരക്കാമായിരുന്നു. പഠനത്തിരക്കിനിടയിലും കലാപ്രവര്‍ത്തനത്തിന് വേണ്ടി സമയം കണ്ടെത്തുന്ന ഇവര്‍ക്ക് ഒരു അംഗികാരം നല്‍കുന്നതിനു വേണ്ടിയുള്ള വേദിയാണ് വേള്‍ഡ് മലയാളി കൌണ്‍സില്‍ ഒക്ടോബര്‍ 31,നവംബര്‍ 1 തിയതികളില്‍ ഡബ്ലിന്‍ 9 ലെ ഗ്രിഫിത് അവന്യൂവില്‍ സംഘടിപ്പിക്കുന്ന നൃത്താഞ്ജലി കലോത്സവം.അയര്‍ലണ്ടിലെ മിടുക്കരായ പ്രതിഭകള്‍ക്ക് WMC ഒരുക്കുന്ന ഈ വേദി ഒഴിവാക്കാനാവാത്തതാണ്.

കലയുടെ സര്‍ഗസംഗീതം ചിലങ്കകെട്ടിയാടുന്ന മനോഹര ദിനങ്ങളാവും ഒക്ടോബര്‍ 31,നവംബര്‍ 1ദിവസങ്ങളില്‍ ഡബ്ലിനിലെ മലയാളികള്‍ക്കായി ഒരുക്കപ്പെടുന്നത്.വന്‍ ജനസാന്നിധ്യമാണ് ഡബ്ലിനിലെ ഈ യുവജനമഹോത്സവത്തിന് ഡബ്ല്യൂ എം സി പ്രതീക്ഷിക്കുന്നത്.

FM റേഡിയോയില്‍ സപ്താ രാമന്‍ ,ദിയ ലിങ്കിവിന്‍സ്റ്റാര്‍ ,ബ്രിട്ടോ പേരേപ്പടാന്‍ ,അലൈന സുസന്‍,തേജ റോസ് ടിജോ ,ലക്ഷമി പ്രിയ ,ആഞ്ചെല മേരി ജോസ് ,ജോസഫ് ചെറിയാന്‍ എന്നിവര്‍ തങ്ങളുടെ കലാ പ്രവര്‍ത്തനത്തെക്കുറിച്ചും തുടര്‍ന്ന് കിംഗ് കുമാര്‍ ,സെറിന്‍ ഫിലിപ്പ് ,ജോണ്‍ ചാക്കോ ,സൈലോ സാം ,എല്‍ദോ തോമസ് ,അനിത് ചാക്കോ എന്നിവര്‍ കലോല്‍ത്സവത്തെക്കുറിച്ചും വിവരിക്കുന്നു

ക്യാമറ,എഡിറ്റിംഗ്:ശ്യാം ഇസാദ് 

ആവിഷ്‌കാരം :പ്രിന്‍സ് ജോസഫ് അങ്കമാലി.

യു ട്യൂബ് വീഡിയോ ലിങ്ക് താഴെ 

Scroll To Top