Friday September 22, 2017
Latest Updates

വേള്‍ഡ് മലയാളി കൗണ്‍സില്‍ കലണ്ടര്‍ 2015 പ്രകാശനം ചെയ്തു 

വേള്‍ഡ് മലയാളി കൗണ്‍സില്‍ കലണ്ടര്‍ 2015 പ്രകാശനം ചെയ്തു 

ഡബ്ലിന്‍ :വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‍സിന്റെ 2015 ലെ കലണ്ടര്‍ പ്രകാശനം ചെയ്തു.

ഡബ്ല്യൂ എം സി യൂറോപ്യന്‍ റീജിയന്‍ ചെയര്‍മാന്‍ ഷൈബു ജോസഫ് ,എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗം മാത്യൂസ് ചേലയ്ക്കലിന് ആദ്യ കോപ്പി നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. ചെയര്‍മാന്‍ ബിജു ഇടക്കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു.കഴിഞ്ഞ ഏഴുവര്‍ഷമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ കലണ്ടര്‍ പുറത്തിരക്കുന്നുണ്ട്.

ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ രാജു കുന്നക്കാട്ട്, , പ്രോവിന്‍സ് ചെയര്‍മാന്‍ ബിജു ഇടക്കുന്നത്ത് , പ്രസിഡന്റ് ദീപു ശ്രീധര്‍,ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ സ്‌കറിയ പുലിക്കുന്നേല്‍ ,സെബാസ്റ്റ്യന്‍ കുന്നുംപുറം,ഡോമിനിക് സാവിയോ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. 
വാര്‍ത്ത:സണ്ണി ഇളംകുളത്ത്

Scroll To Top