Saturday December 10, 2016
Latest Updates

ഡബ്ല്യൂ എം സി ‘കലോത്സവം & നൃത്താഞ്ജലി സീസണ്‍ 5’:രജിസ്‌ട്രേഷന്‍ നവംബര്‍ 7 വരെ

ഡബ്ല്യൂ എം സി ‘കലോത്സവം & നൃത്താഞ്ജലി സീസണ്‍ 5’:രജിസ്‌ട്രേഷന്‍ നവംബര്‍ 7 വരെ
ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‍സിന്റെ ‘കലോത്സവം & നൃത്താഞ്ജലി സീസണ്‍ 5’ നുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അയര്‍ലണ്ടിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള മാതാപിതാക്കളുടെ സൗകര്യം പരിഗണിച്ച് ഇത്തവണ കലോത്സവും നൃത്താഞ്ജലിയും ഗ്രിഫിത്ത് അവന്യുവിലുള്ള ‘Scoil Mhuire National Boys School’ വേദിയിലാണ് അരങ്ങേറുക.
നവംബര്‍ 22,23, ഡിസംബര്‍ 6 തീയതികളില്‍ അരങ്ങേറുന്ന മത്സരത്തിനുള്ള രജിസ്‌ട്രേഷന്‍ നവംബര്‍ 7 (വെള്ളി) വരെ നടത്താവുന്നതാണ്. കേരളത്തിലെ സ്‌കൂള്‍ യുവജനോത്സവമാതൃകയിലുള്ള കലാ,നൃത്ത മത്സരങ്ങളായ കലോത്സത്തിന്റെയും നൃത്താഞ്ജലിയുടെയും മത്സര നിയമങ്ങളും പ്രായ പരിധിയും ഡബ്ലു.എം.സി വെബ്‌സൈറ്റില്‍ ലഭ്യമാണ്.
rejis
രജിസ്‌ട്രേഷന്‍

നിയമാവലി

വിഭാഗവും മത്സര ഇനങ്ങളും 

സബ് ജൂനിയര്‍ വിഭാഗം (7 വയസ്സ് വരെ): (2007 നവംബര്‍ 1 ശേഷം ജനിച്ചവര്‍ക്ക്)

ഫാന്‍സി ഡ്രസ്സ് , കളറിംഗ് , കഥ പറച്ചില്‍, ആക്ഷന്‍ സോങ്ങ് ,ഐറിഷ് ഡാന്‍സ് , സിനിമാറ്റിക്ക് ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ് 

ജൂനിയര്‍ വിഭാഗം (7_11 വയസ്സ്): (2003 നവംബര്‍ 1 നും 2007 ഒക്ടോബര്‍ 31 നും ഇടയില്‍ ജനിച്ചവര്‍)
ഫാന്‍സി ഡ്രസ്സ് , ലളിത ഗാനം , പ്രസംഗം (ഇംഗ്ലീഷ്), പ്രസംഗം (മലയാളം ), മോണോ ആക്ട് , പെന്‍സില്‍ ഡ്രോയിംഗ്, കളറിംഗ് , കവിതാ പാരായണം , സിനിമാറ്റിക്ക് ഡാന്‍സ്, നാടോടി നൃത്തം , ഭരതനാട്ട്യം , മോഹിനിയാട്ടം , ദേശീയ ഗാനം (ഗ്രൂപ്പ് ), സിനിമാറ്റിക്ക് ഡാന്‍സ് (ഗ്രൂപ്പ് ),ഗ്രൂപ്പ് സോങ്ങ്. 

സീനിയര്‍ വിഭാഗം( 11_17 വയസ്സ്) (1997 നവംബര്‍ 1 നും 2003 ഒക്ടോബര്‍ 31 നും ഇടയില്‍ ജനിച്ചവര്‍)

ഫാന്‍സി ഡ്രസ്സ് , ലളിത ഗാനം , പ്രസംഗം (ഇംഗ്ലീഷ്), പ്രസംഗം (മലയാളം ), മോണോ ആക്ട് , പെന്‍സില്‍ ഡ്രോയിംഗ്,കളറിംഗ് (വാട്ടര്‍ കളര്‍ മാത്രം), കവിതാ പാരായണം,സിനിമാറ്റിക്ക് ഡാന്‍സ്,നാടോടി നൃത്തം , ഭരതനാട്ട്യം , മോഹിനിയാട്ടം, ദേശീയ ഗാനം (ഗ്രൂപ്പ് ), സിനിമാറ്റിക്ക് ഡാന്‍സ് (ഗ്രൂപ്പ് ),ഗ്രൂപ്പ് സോങ്ങ് , ടാബ്ലോ ( ഗ്രൂപ്പ് )

ഡബ്ലു. എം. സി അയര്‍ലണ്ട് പ്രോവിന്‍സിന്റെ പ്രസിഡന്റ് കിംഗ് കുമാര്‍ വിജയരാജനാണ് ‘കലോത്സവം & നൃത്താഞ്ജലി സീസണ്‍ 5’ ന്റെ കോര്‍ഡിനേറ്റര്‍ (0872365378). 

വിവരങ്ങള്‍ക്ക് :
സില്‍വിയ അനിത്ത് (കള്‍ച്ചറല്‍ സെക്രട്ടറി 0877739792),
ബിലിന്‍ തോമസ് ( അസ്സോസിയേറ്റ് സെക്രട്ടറി 0876552055),
സെറിന്‍ ഫിലിപ്പ് (എക്‌സിക്യൂട്ടീവ് കമ്മറ്റി 0879646100)

Scroll To Top