Sunday December 04, 2016
Latest Updates

ഡബ്ല്യൂ എം സി കോര്‍ക്കിന്റെ കേരള ഫിയസ്റ്റ്’ ആഘോഷം വര്‍ണ്ണാഭമായി

ഡബ്ല്യൂ എം സി കോര്‍ക്കിന്റെ കേരള ഫിയസ്റ്റ്’  ആഘോഷം വര്‍ണ്ണാഭമായി

കോര്‍ക്ക്:വേള്‍ഡ് മലയാളീ കൌണ്‍സില്‍ കോര്‍ക്ക് ‘കേരള ഫിയസ്റ്റ്’ 2015 (കേരള പിറവിയും, ശിശുദിനാഘോഷവും) ആഘോഷിച്ചു . പാരിസില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കു ആദരാജ്ഞലികള്‍ അര്‍പ്പിച്ചു മൌന പ്രാര്‍ത്ഥനയോടെ പരിപാടികള്‍ക്ക് തുടക്കമായി.
 ഡബ്ല്യൂ എം സി കോര്‍ക്ക് പ്രസിഡന്റ് ഷാജു കുര്യന്‍ അധ്യക്ഷനായി. ഡോ. ലേഖ മേനോന്‍( ഡബ്ല്യൂ എം സി കോര്‍ക്ക് ജനറല്‍ സെക്രട്ടെറി ) എല്ലാവര്ക്കും സ്വാഗതമേകി. വേള്‍ഡ് മലയാളീ കൌണ്‍സില്‍ ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍  രാജു കുന്നക്കാട്ട് ആശംസാ പ്രസംഗത്തില്‍ കോര്‍ക്ക് യുണിട്ടിന്റെ പ്രവര്‍ത്തനങ്ങളെ പ്രത്യേകം പ്രശംസിച്ചു.ഫാ. പോള്‍ തെറ്റയില്‍, ബിജു വൈക്കം (ഡബ്ല്യൂ എം സി പ്രോവിന്‍സ് ചെയര്‍മാന്‍)  സണ്ണി എലംകുളം, എന്നിവരും ആശംസകള്‍ നേര്‍ന്നു.

കഴിഞ്ഞ ജൂനിയര്‍ സെര്റ്റ്. പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിക്ടര്‍ ജീന്‍(കോര്‍ക്ക്), അലന്‍ ജോസഫ് (മാല്ലോ) എന്നീ കുട്ടികള്‍ക്ക് മൊമെന്റോ നല്‍കി ആദരിച്ചു.

 പെയിന്റിംഗ്, ചിത്രരചന, ചെസ്സ്, ക്വിസ്, മള്‍ട്ടി ടാലെന്റ്‌റ് ഷോ എന്നിവ ഏവരുടെയും പ്രശംസ നേടി. കേരള ഫീയസ്റ്റ് പേര്‍സണ്‍ ആയി സാറാ ആന്‍ ബിജു വിജയിച്ചു. വാശിയേറിയ ചെസ്സ് മത്സരത്തില്‍ അലന്‍ ജോസഫ് വിജയിയായി. പ്രോഗ്രാം ക്രോടീകരിച്ച ലേഖ മേനോന്‍ , ജഡജിമാരായ സിബി, സതീഷ്,ഡോ.വിമല്‍, ഹേലി മുള്‍ക്കാഹി എന്നിവര്‍  പ്രശംസ അര്‍ഹിക്കുന്നതായി ചെയര്‍മാന്‍ പോളി ജോസ് പറഞ്ഞു.
ആന്റണിയുടെ നേതൃത്വത്തില്‍ നടന്ന ഗാനമേളയില്‍ ലിജോ ജോസഫ്, ഷാരണ്‍ ഷാജു, ബ്രില്ലി ഷെറി,റേണ്‍ജ്ജൂ സിനോബി,കൊച്ചു മിടുക്കി നതാഷ സിനോബി, ജെസ്വിന്‍ എന്നിവരുടെ സ്വരാലാപനം നിറഞ്ഞ സദസ്സു തീര്‍ത്തും ആഘോഷിച്ചു.സ്വാദൂറും ഭക്ഷണത്തിനു ശേഷം ഡബ്ല്യൂ എം സി  സെക്രട്ടറി ജോണ്‍സണ്‍ ചാള്‍സ് എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചതോടെ പരിപാടികള്‍ക്ക് പര്യവസാനമായി .

വാര്‍ത്ത : ഹാരി തോമസ്

KFA6 KFA5
 KFA8

Scroll To Top