Thursday December 08, 2016
Latest Updates

കോര്‍ക്ക് വേള്‍ഡ് മലയാളി കൗണ്‍സിലിന് പുതിയ നേതൃത്വം 

കോര്‍ക്ക് വേള്‍ഡ് മലയാളി കൗണ്‍സിലിന് പുതിയ നേതൃത്വം 

കോര്‍ക്ക് :വേള്‍ഡ് മലയാളി കൗണ്‍സില്‍ കോര്‍ക്കിന്റെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. 
ചെയര്‍മാന്‍ ജോസഫ് ജോസഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ പ്രസിഡണ്ട് ഹാരി തോമസ് എല്ലാ മെമ്പര്‍മാര്‍ക്കും സ്വാഗതം ആശംസിച്ചു.ജനറല്‍ സെക്രട്ടറി ലിജോ ജോസഫ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ട്രഷറര്‍ ഷാജു കുര്യാക്കോസ് വിശദമായ വാര്‍ഷിക കണക്ക് അവതരിപ്പിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഡബ്ല്യൂ എം സി കോര്‍ക്കിന്റെ സാമൂഹികവും സാംസ്‌കാരികവും ആയ വളര്‍ച്ചയില്‍ പങ്കുവഹിച്ച എല്ലാ നല്ലവരായ കോര്‍ക്ക് നിവാസികള്‍ക്കും മെമ്പര്‍മാര്‍ക്കും ഹാരിതോമസ് പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.

പുതിയ ഭാരവാഹികള്‍: പോളി ജോസ് (ചെയര്‍മാന്‍)ഷാജു കുര്യാക്കോസ്( പ്രസിഡണ്ട്) ശ്രീമതി ലേഖ മേനോന്‍( ജനറല്‍ സെക്രട്ടറി) മധു മാത്യു(ട്രഷറര്‍ )ഹാരി തോമസ് (മീഡിയ & പി ആര്‍ ഒ) ജെയ്‌സണ്‍ ജോസഫ്(വൈസ് ചെയര്‍മാന്‍)സുനു ജോസഫ്(വൈസ് പ്രസിഡണ്ട്) ജോണ്‍സന്‍ ചാള്‍സ്(സെക്രട്ടറി)അയൂബ് നാസര്‍(യൂത്ത് ഫോറം സെക്രട്ടറി) 

എക്‌സിക്യൂട്ടീവ് മെംബേര്‍സ്: ജോസഫ് ജോസഫ് ,മെയ്‌മോള്‍ സെല്‍വരാജ്, ലിജോ ജോസഫ്, റീജ ബിജു, ഫിലിപ്പ് ജോസഫ്, സന്തോഷ് തോമസ്, ജോസ് പി കുര്യന്‍,ജിനൊ ജോസഫ്, ശ്രീരാം ഉദയന്‍.പുതിയവര്‍ക്കും ഇതുവരെ മുന്നോട്ടു നയിച്ച ഭാരവാഹികള്‍ക്കും അയര്‍ലണ്ട് പ്രോവിന്‌സിന്റെയും യൂറോപ്പ് റീജിയന്റെയും നേതൃത്വവും ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ രാജു കുന്നക്കാട് ,ഷൈബു കൊച്ചിന്‍ യൂറോപ്പ്യന്‍ റീജിയന്‍ ചെയര്‍മാന്‍ എന്നിവരും പ്രത്യേകം അഭിനന്ദനം അറിയിച്ചു. പോളി ജോസ് , ഷാജു കുര്യാക്കോസ്, ശ്രീമതി ലേഖ മേനോന്‍ ,ഹാരി തോമസ് എന്നിവരെ അയര്‍ലണ്ട് പ്രോവിന്‌സ് കമ്മിറ്റിയിലേക്ക് നോമിനേറ്റു ചെയ്തതായി അവര്‍ അറിയിച്ചു 

വാര്‍ത്ത :ഹാരി തോമസ്

kol wm

Scroll To Top