Thursday July 27, 2017
Latest Updates

കോര്‍ക്കില്‍ വേള്‍ഡ് മലയാളീ കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഒരുക്കിയ വിഷു ഈസ്റ്റര്‍ ആഘോഷം വര്‍ണ്ണാഭമായി

കോര്‍ക്കില്‍ വേള്‍ഡ് മലയാളീ കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഒരുക്കിയ വിഷു ഈസ്റ്റര്‍ ആഘോഷം വര്‍ണ്ണാഭമായി

കോര്‍ക്ക്:വേള്‍ഡ് മലയാളീ കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കോര്‍ക്കില്‍ നടത്തപ്പെട്ട വിഷു ഈസ്റ്റര്‍ ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി.

മെയ്‌മോള്‍ സെല്‍വരാജ് ഒരുക്കിയ വിഷുക്കണി പ്രസിഡണ്ട് ഷാജുകുര്യന്‍ ഭദ്രദീപം കൊളുത്തിയത്തോടു കൂടെ ബിഷപ്ടൗണ്‍ ജി എ എ ഹാളില്‍ ആഘോഷപരിപാടികള്‍ക്ക് ശുഭാരംഭംമായി.

സിറോമലബാര്‍ കോര്‍ക്ക് ചാപ്ലിന്‍ ഫാ. സെബാസ്റ്റ്യന്‍ അറയ്ക്കല്‍,ഫാ.പോള്‍ തെറ്റയില്‍ എന്നിവര്‍ ഈസ്റ്റര്‍-വിഷു ആശംസകള്‍ നേര്‍ന്നു.ഡോ.ലേഖ മേനോന്‍ ഒരുക്കിയ വിവിധയിനം ഗെയിം കുടുംബസമേതം എല്ലാവരും ഒരുപോലെ ആസ്വദിച്ചു.

വരും തലമുറയിലെ കുട്ടികളുടെ ടാലെന്റ്‌റ് ഷോ വീറും വാശിയേറിയതുമായിരുന്നു.ഷോണാ ബിജു, എസ്തര്‍ സൈലേഷ്, അലോഷ്യ അനീഷ്, ശരണ്‍ ഷാജു , സാറ ബിജു , ദിയ ഹാരി എന്നീ കുട്ടികളുടെ ഡാന്‍സ് മനം കവരുന്നതായിരുന്നു.

വിവിധ മത്സരങ്ങളിലെ വിജയികള്‍:

‘ബെസ്‌ററ് ഓഫ് ഫിയസ്റ്റ’-ശ്രീലക്ഷ്മി സെല്‍വരാജ്

, ‘മെയ്ഡ് ഫോര്‍ ഈച്ച് അദര്‍‘-
ഒന്നാം സമ്മാനം:സഹോദരികളായ ജാനെറ്റ് ഹാരി തോമസ്& ദിയ ഹാരി തോമസ്
രണ്ടാം സമ്മാനം:സാന്‍ഡ്ര രാജന്‍ & മിലാന്‍ റോയി

ശരണ്‍ ഷാജു,മരിയ ബോബി, ടിയ ജോസഫ് എന്നീ യുവ ഗായകര്‍ ചേര്‍ന്നൊരുക്കിയ ഗാനമേള സദസ്സിനെ ഒന്നടങ്കം കയ്യിലെടുത്തു.ആന്‍മേരി കാറ്ററേഴ്‌സ് കോര്‍ക്ക് വിഭവസമൃദ്ധമായ രുചിയൂറും അല്‍ത്താഴം ഒരുക്കി.വൈസ് ചെയര്‍മാന്‍ ജെയ്‌സണ്‍ ജോസഫ് സ്വാഗതമരുളിയ ആഘോഷപരിപാടികള്‍ക്ക് ചെയര്‍മാന്‍ പോളി ജോസ് നന്ദി പ്രകാശിപ്പിച്ചു.

 

വാര്‍ത്ത:ഹാരി തോമസ് .

Scroll To Top