Tuesday December 06, 2016
Latest Updates

ഡബ്ല്യു.എം.സി ക്രിസ്തുമസ് പുതുവത്സരാഘോഷം വര്‍ണ്ണാഭമായി

ഡബ്ല്യു.എം.സി ക്രിസ്തുമസ് പുതുവത്സരാഘോഷം വര്‍ണ്ണാഭമായി

ഡബ്ലിന്‍: വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 27, ഞായറാഴ്ച ഗ്രിഫിത്ത് അവന്യുവിലുള്ള ‘Scoil Mhuire National Boys School’ ഹാളില്‍ അരങ്ങേറി. 

മിസ്.ജീനാ ജോര്‍ജ് അവതാരകയായ കലാപരിപാടികള്‍ വൈകിട്ട് 4.00 മണി മുതല്‍ അവതരിപ്പിക്കപ്പെട്ടു.സംഘ നൃത്തങ്ങള്‍, കാരോള്‍ ഗാനങ്ങള്‍, വാദ്യോപകരണ പ്രകടനങ്ങള്‍ ,കോളേജ് വിദ്യാര്‍ഥികളുടെ ഫ്യൂഷന്‍ നൃത്തം തുടങ്ങിയ വര്‍ണശബളമായ കലാപരിപാടികള്‍ വേദിയെ വര്‍ണ്ണാഭമാക്കി.

ഇന്ത്യന്‍ അംബാസിഡറുടെ പ്രതിനിധി കോണ്‍സുലാര്‍ പ്രേം കുമാര്‍ രാഘവ് മുഖ്യാതിഥിയായ ചടങ്ങില്‍ ഡബ്ല്യു.എം.സി പ്രസിഡന്റ് കിംഗ് കുമാര്‍ വിജയരാജന്‍ സ്വാഗതം ആശംസിച്ചു.സംഘടനയുടെ പ്രവര്‍ത്തനങ്ങളെയും നേരിടുന്ന വെല്ലുവിളികളെയും പറ്റി അധ്യക്ഷ പ്രസംഗം നടത്തിയ ചെയര്‍മാന്‍ സൈലോ സാം സൂചിപ്പിച്ചു .ഡബ്ല്യു.എം.സി യുടെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തനായ കോണ്‍സുലാര്‍ പി.കെ രാഘവ്, എംബസ്സിയുടെ എല്ലാ വിധ പിന്‍തുണയും അറിയിച്ചു. സെക്രട്ടറി എല്‍ദോ പി.തോമസ് കൃതജ്ഞതയും അര്‍പ്പിച്ചു. 

ഡബ്ല്യു.എം.സി ‘നൃത്താഞ്ജലി & കലോത്സവം 2015’ ന്റെ വിജയികള്‍ക്കുള്ള ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും മത്സരത്തിന്റെ വിധികര്‍ത്താക്കള്‍ക്കുള്ള ഫലകവും കോണ്‍സുലാര്‍ സമ്മാനിച്ചു.

‘നൃത്താഞ്ജലി & കലോത്സവം 2015’ ന്റെ ജൂനിയര്‍ വിഭാഗം കലാതിലക പട്ടം ഹന്നാ മറിയം ജോസും , സീനിയര്‍ കലാതിലക പട്ടം സപ്താ രാമന്‍ നമ്പൂതിരിയും സ്വന്തമാക്കി.

വിഭവ സമൃദ്ധമായ ക്രിസ്തുമസ് ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു.

ആഘോഷങ്ങളുടെ കൂടുതല്‍ ചിത്രങ്ങള്‍ ‘നൃത്താഞ്ജലി & കലോത്സവം 2015’ വെബ്‌സൈറ്റ് ആല്‍ബത്തില്‍ ലഭ്യമാണ് wmc14 wmc 16 wmc 15 wmc 12 wmc13 wmc17

Scroll To Top