Thursday December 08, 2016
Latest Updates

ഡബ്ല്യൂ എം സി ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബര്‍ 28 ന് ബൂമോണ്ടില്‍ 

ഡബ്ല്യൂ എം സി ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബര്‍ 28 ന് ബൂമോണ്ടില്‍ 

ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബര്‍ 28ന് ആര്‍റ്റെയ്ന്‍ ബ്യൂമോണ്‍ട്ട് ഫാമിലി റിക്രിയേഷന്‍ സെന്ററില്‍ നടത്തപ്പെടുന്നു. ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ആരംഭിക്കുന്ന ടാലെന്റ്‌റ് ഷോയില്‍ വിവിധ ഇനം ഏക,സംഘ നൃത്തങ്ങള്‍, സ്‌കിറ്റുകള്‍ തുടങ്ങി വിവിധ കലാപരിപാടികള്‍ ഉള്‍പ്പെടുന്നു. ആഘോഷങ്ങള്‍ക്ക് ശേഷം വിഭവസമൃദ്ധമായ ക്രിസ്തുമസ് ഡിന്നറും ഉണ്ടായിരിക്കുന്നതാണ്. ഡബ്ലു.എം.സി യുടെ ‘നൃത്താഞ്ജലി & കലോത്സവം 2014’ വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ആഘോഷങ്ങളോടൊപ്പം നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുന്നതാണ്.

അയര്‍ലണ്ടിലെ എല്ലാ മലയാളികളെയും ഡബ്ലു.എം.സി യുടെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളിലേക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു. ക്രിസ്തുമസ് ഡിന്നറിനുള്ള കൂപ്പണുകള്‍ എത്രയും വേഗം ഡബ്ലു.എം.സി യുടെ ഭാരവാഹികളില്‍ നിന്നും കരസ്ഥമാക്കുക.
ഡബ്ലു.എം.സി യുടെ സെക്രട്ടറി സാബു കല്ലുങ്ങലാണ് (0872955272) ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളുടെ പ്രോഗ്രാം കോഡിനേറ്റര്‍.

Scroll To Top