Tuesday September 19, 2017
Latest Updates

ഡബ്ല്യു.എം.സി ക്രിസ്മസ് പുതുവത്സരാഘോഷവും സമ്മാന വിതരണവും ഡിസംബര്‍ 27ന്

ഡബ്ല്യു.എം.സി ക്രിസ്മസ് പുതുവത്സരാഘോഷവും സമ്മാന വിതരണവും ഡിസംബര്‍ 27ന്

ഡബ്ലിന്‍: വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ ക്രിസ്മസ് പുതുവത്സരാഘോഷം ഡിസംബര്‍ 27 ഞായറാഴ്ച , ഗ്രിഫിത്ത് അവന്യുവിലുള്ള ‘Scoil Mhuire National Boys School’ ഹാളില്‍ നടത്തപ്പെടുന്നു. ഡബ്ല്യു.എം.സി യുടെ ‘നൃത്താഞ്ജലി & കലോത്സവം 2015’ ന്റെ വിജയികള്‍ക്കുള്ള സമ്മാന വിതരണവും ഉണ്ടായിരിക്കും. ‘നൃത്താഞ്ജലി & കലോത്സവം 2015’ ലെ മികച്ച ഇനങ്ങള്‍ സ്റ്റേജില്‍ അവതരിപ്പിക്കും. 

സാന്താ ക്ലോസിന്റെ സന്ദര്‍ശനം ,ഫിന്ഗ്ലാസിലെ കൊച്ചു കൂട്ടുകാര്‍ അവതരിപ്പിക്കുന്ന ക്രിസ്മസ് കാരോള്‍ ഗാനങ്ങള്‍, കോളേജ് വിദ്യാര്‍ഥികളുടെ ടീമിന്റെ ഫ്യൂഷന്‍ കലാ പ്രകടനം തുടങ്ങിയവയും ആഘോഷങ്ങളില്‍ മുഖ്യ ആകര്‍ഷകങ്ങളാവും.

വിഭവ സമൃ ദ്ധമായ ക്രിസ്മസ് ഡിന്നറോടെ ആഘോഷങ്ങള്‍ അവസാനിക്കും.

ഡബ്ല്യു.എം.സി വൈസ് ചെയര്‍മാന്‍ ബിനോ ജോസാണ് ക്രിസ്മസ് പുതുവത്സരാഘോഷ ത്തിന്റെ കോഓര്‍ഡിനേറ്റര്‍. കൂടുതല്‍ വിവരങ്ങള്‍ക്കും ഫുഡ് കൂപ്പണുകള്‍ക്കും ബാബു ജോസഫ് ,സ്വോഡ്‌സ് (0876694305),കിംഗ് കുമാര്‍ വിജയരാജന്‍ (0872365378), എല്‍ദോ തോമസ് (0871717138) എന്നിവരുമായി എത്രയും വേഗം ബന്ധപ്പെടണമെന്ന് ഡബ്ല്യൂ എം സി പത്രക്കുറിപ്പില്‍ അറിയിച്ചു 

Scroll To Top