Tuesday December 06, 2016
Latest Updates

ഡബ്‌ള്യു.എം.സി ക്രിസ്തുമസ് പുതുവത്സരാഘോഷം:മന്ത്രി പാസ്‌കല്‍ ഡോണഹൂ മുഖ്യാതിഥി

ഡബ്‌ള്യു.എം.സി ക്രിസ്തുമസ് പുതുവത്സരാഘോഷം:മന്ത്രി പാസ്‌കല്‍ ഡോണഹൂ മുഖ്യാതിഥി

wmc-xmഡബ്ലിന്‍:വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബര്‍ 29-ന് ഗ്രിഫിത്ത് അവന്യൂ സ്‌കൂള്‍ ഹാളില്‍ നടത്തപ്പെടുന്നു (Scoil Mhuire Boys’ National School, Griffith Avenue, Dublin 9).

ഉച്ചയ്ക്ക് ശേഷം 3 -മണിക്ക് ആരംഭിക്കുന്ന ടാലെന്റ്‌റ് ഷോയില്‍ വിവിധ ഇനം നൃത്തങ്ങള്‍, ഹാസ്യ സ്‌കിറ്റുകള്‍, കുട്ടികളുടെ ഗാനമേള, കരോള്‍ തുടങ്ങി വിവിധ കലാപരിപാടികള്‍ ഉള്‍പ്പെടുന്നു.

ഡബ്ല്യൂ.എം.സി കലാതിലകം പുരസ്‌കാരങ്ങളും , ‘നൃത്താഞ്ജലി & കലോത്സവം 2016’ വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങളും, ആഘോഷങ്ങളോടൊപ്പം നടക്കുന്ന ചടങ്ങില്‍ ഈ വര്‍ഷത്തെ മുഖ്യാതിഥിയായ പാസ്‌കല്‍ ഡോണഹൂ (പൊതു ധനവിനിയോഗം,നവീകരണം വകുപ്പ് മന്ത്രി ) സമ്മാനിക്കും.

ആഘോഷങ്ങള്‍ക്ക് ശേഷം വിഭവസമൃദ്ധമായ ക്രിസ്തുമസ് ഡിന്നറും ഉണ്ടായിരിക്കുന്നതാണ്.
ക്രിസ്തുമസ് ഡിന്നര്‍ കൂപ്പണ്‍ന്റെ ആദ്യ വില്‍പന അയര്‍ലണ്ടിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകരായ ലിങ്ക്വിന്‍സ്റ്റാര്‍ മാത്യുവും ബേബി പേരപ്പാടനും ചേര്‍ന്ന് നിര്‍വഹിച്ചു. ക്രിസ്തുമസ് ഡിന്നറിനുള്ള കൂപ്പണുകള്‍ എത്രയും വേഗം ഡബ്ലു.എം.സി യുടെ ഭാരവാഹികളില്‍ നിന്നും കരസ്ഥമാക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

അയര്‍ലണ്ടിലെ എല്ലാ മലയാളികളെയും ഡബ്ലു.എം.സി യുടെ ക്രിസ്തുമസ്പുതുവത്സരാഘോഷങ്ങളിലേക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു.

ഡബ്‌ള്യൂ .എം.സി യുടെ പ്രസിഡന്റ് റ്റിജോ മാത്യു (0894386373)-വിന്റെ നേതൃത്വത്തിലാണ് ക്രിസ്തുമസ് പുതുവത്സരാഘോഷം ഒരുങ്ങുന്നത്.

ഡബ്ല്യൂ.എം.സി വൈസ് പ്രസിഡന്റ് കിംഗ് കുമാര്‍ വിജയരാജന്‍ (0872365378),സെക്രട്ടറി ബാബു ജോസഫ് (0876694305) എന്നിവരാണ് കള്‍ച്ചറല്‍ പരിപാടികളുടെ കോഡിനേറ്റര്‍.

‘നൃത്താഞ്ജലി & കലോത്സവം 2016’ -ന്റെ കൂടുതല്‍ ചിത്രങ്ങള്‍ വെബ്‌സൈറ്റ് ഗാലറിയില്‍ ലഭ്യമാണ്.
http://www.nrithanjali.com/gallery/gallery.php

Scroll To Top