Saturday December 03, 2016
Latest Updates

ഡബ്ല്യു.എം.സി യുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷം:സപ്തയ്ക്കും,ഹെസ്സായ്ക്കും കലാതിലകം അവാര്‍ഡുകള്‍ സമ്മാനിച്ചു 

ഡബ്ല്യു.എം.സി യുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷം:സപ്തയ്ക്കും,ഹെസ്സായ്ക്കും കലാതിലകം അവാര്‍ഡുകള്‍ സമ്മാനിച്ചു 

ഡബ്ലിന്‍:ഡബ്ല്യു.എം.സി നടത്തിയ ‘നൃത്താഞ്ജലി & കലോത്സവം 2014’ ന്റെ കലാതിലകമായി സപ്താ രാമന്‍ നമ്പൂതിരി (സീനിയര്‍ )യും ഹെസ്സാ മേരി പോളും(ജൂനിയര്‍) തിരഞ്ഞെടുക്കപ്പെട്ടു.വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷത്തോട് അനുബന്ധിച്ചു ഡിസംബര്‍ 28നു ആര്‍റ്റെയ്ന്‍ ബ്യൂമോണ്‍ട്ട് ഫാമിലി റിക്രിയേഷന്‍ സെന്ററില്‍ നടത്തപ്പെട്ട ചടങ്ങില്‍ വിതരണം ചെയ്തു. 

ഡബ്ല്യു.എം.സി ചെയര്‍മാന്‍ സൈലോ സാമും, കലാതിലകമായ ഹെസ്സായും സപ്തയും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ആഘോഷ പരിപാടികള്‍ ഉത്ഘാടനം ചെയ്തു.

wm  aക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ചു ‘നൃത്താഞ്ജലി & കലോത്സവം 2014’ ലെ മികച്ച ഇനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കലാ പരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു.. ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടാന്‍ ഡബ്ല്യു.എം.സി ടീം അവതരിപ്പിച്ച ലഘു നാടകവും പരിപാടി കളില്‍ ഉള്‍പ്പെട്ടു. ഫാ.ജോബിമോന്‍ സ്‌കറിയ ക്രിസ്തുമസ് സന്ദേശം നല്കി. 

ഡബ്ല്യു.എം.സി ചെയര്‍മാന്‍ സൈലോ സാം അധ്യക്ഷ പ്രസംഗം നടത്തി. പ്രൊഫഷണല്‍ ജോലികളും , വ്യവസായ സംരംഭങ്ങളും ഒക്കെയായി തിരക്കു പിടിച്ച ജീവിതത്തിനിടയിലും ഡബ്ല്യു.എം.സി യുടെ പ്രവര്‍ത്തനങ്ങള്‍ക്കായും സമയം കണ്ടെത്താന്‍ സാധിക്കുന്ന ഡബ്ല്യു.എം.സി യുടെ സംഘാടകര്‍ക്ക് എന്നും അഭിമാനിക്കാന്‍ ഇട നല്ക്കുന്ന വിധത്തിലാണ് ‘നൃത്താഞ്ജലി & കലോത്സവ’ ങ്ങളിലൂടെ പുതിയ പ്രതിഭകള്‍ ഉയര്‍ന്നു വരുന്നതെന്ന് സൈലോ സാം അഭിപ്രായപ്പെട്ടു. അതുകൊണ്ട് തന്നെ അയര്‍ലണ്ടിലെ മലയാളികളുടെ വളര്‍ന്നു വരുന്ന പുതു തലമുറയുടെ കലാ നൈപുണ്യത്തിന് തുടര്‍ന്നും വേദി ഒരുക്കാന്‍ ഡബ്ല്യു.എം.സി എന്നും പ്രതിജ്ഞാബദ്ധമാണെന്ന് സൈലോ സാം ഉറപ്പു പറഞ്ഞു.tro 

ഡബ്ലു.എം.സി യുടെ ‘നൃത്താഞ്ജലി & കലോത്സവം 2014’ ന്റെ കലാതിലകത്തിനുള്ള ട്രോഫികള്‍ ഓസ്‌കാര്‍ ട്രാവല്‍സിന്റെ വിനോദ് പിള്ളയും , മറ്റു വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ഡബ്ല്യു.എം.സി സെക്രട്ടറി സാബു കല്ലുങ്ങലും ,ചെയര്‍മാന്‍ ശ്രീ. സൈലോ സാമും ചേര്‍ന്ന് സമ്മാനിച്ചു. ‘നൃത്താഞ്ജലി & കലോത്സവം 2014’ ല്‍ പങ്കെടുത്ത എല്ലാ കുട്ടികള്ക്കും പ്രോത്സാഹനമായി മെഡലുകളും ചടങ്ങില്‍ നല്കി.ഡബ്ല്യു.എം.സി പ്രസിഡന്റ് കിംഗ് കുമാര്‍ വിജയരാജന്‍ സ്വാഗതം ആശംസിച്ചു.wm b


ക്രിസ്തുമസ് ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു.

Scroll To Top